Headlines

ഹൈക്കമാൻഡുമായുള്ള ചർച്ച ഇന്ന്; പുനഃസംഘടനയും ഉമ്മൻ ചാണ്ടിക്ക് നൽകേണ്ട സ്ഥാനവും തീരുമാനമാകും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായുള്ള ഹൈക്കമാൻഡിന്റെ നിർണായക ചർച്ച ഇന്ന്. സ്ഥാനാർഥി നിർണയവും ഡിസിസി പുനഃസംഘടനയും ഉമ്മൻ ചാണ്ടിക്ക് നൽകേണ്ട സ്ഥാനവും സംബന്ധിച്ച് ഇന്ന് നടക്കുന്ന ചർച്ചയിൽ തീരുമാനമാകും. എംപിമാരും രണ്ട് തവണ തോറ്റവും മത്സരിക്കേണ്ടെന്നതടക്കമുള്ള പ്രധാന നിർദേശങ്ങൾ ഹൈക്കമാൻഡ് മുന്നോട്ടുവെക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, പാലക്കാട് ഡിസിസി അധ്യക്ഷൻമാരെ മാറ്റുന്നതും ചർച്ചയാകും തദ്ദേശ തെരഞ്ഞെടുപ്പിൽ മോശം പ്രകടനം നടത്തിയ ഡിസിസികളിൽ മാറ്റം വേണമെന്ന നിലപാടാണ് ഹൈക്കമാൻഡിനുള്ളത്. താരിഖ്…

Read More

സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് മന്ത്രി; നികുതിയിളവ് പരിശോധിക്കും

സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്‌സൈസ് മന്ത്രി. മദ്യവില വർധനവിന് പിന്നിൽ അഴിമതിയാണെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി പറഞ്ഞു. നികുതിയിളവ് നിർദേശം പരിഗണിക്കും മറ്റ് സംസ്ഥാനങ്ങളേക്കാളും ഉയർന്ന മദ്യവില കേരളത്തിലാണ്. അസംസ്‌കൃത വസ്തുക്കളുടെ വില വർധനവാണ് മദ്യവില കൂട്ടാൻ കാരണം. നികുതി കുറച്ചുകൊണ്ട് മദ്യവില നിയന്ത്രിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു സംസ്ഥാനത്ത് മദ്യവില ഉയർത്താൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ വർഷം അടിസ്ഥാനവിലയിൽ ഏഴ് ശതമാനം വർധനവാണ് അനുവദിച്ചത്. ബിയറിനും വൈനിനും വില കൂടില്ല.

Read More

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ ആഴ്ചയിൽ നാല് ദിവസം; ക്രമീകരണങ്ങൾ പൂർത്തിയായി

സംസ്ഥാനത്ത് തുടർച്ചയായുള്ള കൊവിഡ് വാക്‌സിനേഷനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. നാളെ മുതൽ ആഴ്ചയിൽ നാല് ദിവസങ്ങളിലാണ് കുത്തിവെപ്പുണ്ടാകുക. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാകും കുത്തിവെപ്പ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ തിങ്കളാഴ്ച മുതലും ജനറൽ ആശുപത്രിയിൽ ചൊവ്വാഴ്ച മുതലും വാക്‌സിനേഷൻ കേന്ദ്രങ്ങളുണ്ടാകും. തീരദേശ മേഖലയായ പുല്ലുവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും ആദ്യദിനം വാക്‌സിൻ സ്വീകരിച്ച 8062 ആരോഗ്യ പ്രവർത്തകരിൽ ആർക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ…

Read More

മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തിന് ആദ്യ തോൽവി; ആന്ധ്രയോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടു

മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ കേരളത്തിന് ആദ്യ തോൽവി. തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് പിന്നാലെ ഇറങ്ങിയ കേരളം ഇന്ന് ആന്ധ്രയോട് ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. കരുത്തരായ മുംബൈയെയും ഡൽഹിയെയും തറപറ്റിച്ച കേരളത്തിന്റെ നിഴൽ മാത്രമായിരുന്നു ഇന്ന് കണ്ടത് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കേരളം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് മാത്രമാണെടുത്തത്. ആന്ധ്ര മറുപടി ബാറ്റിംഗിൽ 17.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അശ്വിൻ ഹെബ്ബാർ 48 റൺസും അമ്പട്ടി…

Read More

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262, കണ്ണൂര്‍ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56…

Read More

എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോളിന്റെ വിതരണോദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു

കൊച്ചി: ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കിയ ഇന്ത്യയുടെ പ്രഥമ 100 ഒക്ടേന്‍ പെട്രോള്‍ എക്‌സ്പി 100 കൊച്ചിയില്‍ അവതരിപ്പിച്ചു. വൈറ്റില കോകോ റീട്ടെയില്‍ ഔട്ട്‌ലെറ്റില്‍ 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ.ബോബി ചെമ്മണൂരാണ് എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോള്‍ അവതരിപ്പിച്ചത്. ചലച്ചിത്രനടി സംയുക്ത മേനോന്‍, ഇന്ത്യന്‍ ഓയില്‍ കേരള ഹെഡ് വി.സി. അശോകന്‍, റീട്ടെയില്‍ സെയില്‍സ് ജനറല്‍ മാനേജര്‍ ദീപക് ദാസ് എന്നിവരും…

Read More

രാജ്യത്ത് ആദ്യമായി തടാകങ്ങളില്‍ ഫ്ളോട്ടിങ് സൗരോര്‍ജ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ച് നെടുമ്പാശേരി വിമാനത്താവളം

കൊച്ചി: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ നെടുമ്പാശേരി വിമാനത്താവളത്തില്‍ തടാകങ്ങളില്‍ സ്ഥാപിച്ച ഫ്ളോട്ടിങ് സൗരോര്‍ജ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍) ഗോള്‍ഫ് കോഴ്സിലെ രണ്ടുതടാകങ്ങളില്‍ മൊത്തം ഒരേക്കറോളം വിസ്തൃതിയില്‍ സ്ഥാപിച്ച ഒഴുകുന്ന സൗരോര്‍ജ പദ്ധതിയുടെ സ്ഥാപിതശേഷി 452 കിലോവാട്ടാണ്. ഇതോടെ സിയാലിന്റെ സൗരോര്‍ജ പദ്ധതികളുടെ മൊത്തം സ്ഥാപിതശേഷി 40 മെഗാവാട്ടായി ഉയര്‍ന്നു. ഹരിത ഊര്‍ജ ഉല്‍പാദനത്തില്‍ നിരന്തരം പരീക്ഷണം നടത്തുന്ന സിയാലിന്റെ പ്രവര്‍ത്തനങ്ങളുടെ നിര്‍ണായക ചുവടുവയ്പ്പാണ് ഫ്ളോട്ടിങ് പ്ലാന്റ്. അത്യാധുനിക ഫ്രഞ്ച്…

Read More

മദ്യവില്‍പന ഇനി രാവിലെ 10മുതൽ വൈകിട്ട് 9വരെ.ആപ്പ് ഒഴിവാക്കിയാലും അകലം പാലിക്കണം. 5പേരിൽ കൂടരുത്: പുതിയ നിർദ്ദേശങ്ങളുമായി ബിവ്‌റേജസ് കോര്‍പറേഷൻ

മദ്യവില്‍പന ശാലകളുടെ കൗണ്ടറുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന് ബിവ്‌റേജസ് കോര്‍പറേഷന്‍ എംഡി. കൗണ്ടുകള്‍ക്ക് മുന്നില്‍ ഒരേ സമയം അഞ്ച് പേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു. ഉപഭോക്താക്കള്‍ തമ്മില്‍ ആറടി അകലം നിര്‍ബന്ധമായും പാലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മദ്യം വാങ്ങാനുള്ള ആപ്ലിക്കേഷന്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് നിര്‍ദേശം. രാവിലെ 10 മുതല്‍ രാത്രി 9 വരെയായിരിക്കും പ്രവര്‍ത്തന സമയം. ഉപഭോക്താക്കള്‍ അകലം പാലിച്ച്‌ നില്‍ക്കേണ്ട സ്ഥാനം വെളള പെയിന്റ് അടിച്ച്‌ അടയാളപ്പെടുത്തണം. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച്‌ വരുന്നവരെ പരിശോധിപ്പിക്കുകയും രോഗലക്ഷണങ്ങളുള്ളവരെ…

Read More

ഡിസംബർ മാസത്തിലെ കിറ്റ് വിതരണം 19 വരെ നീട്ടി

ഡിസംബർ മാസത്തിലെ കിറ്റ് വിതരണം 19 വരെ നീട്ടി   റേഷൻകാർഡ് ഉടമകൾക്കുള്ള ഡിസംബറിലെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഈ മാസം 19 വരെ നീട്ടിയതായി സിവിൽ സപ്ലൈസ് ഡയറക്ടർ.ഇന്നലെ അവസാനിക്കും എന്ന് ആയിരുന്നു അറിയിപ്പ്. മുഴുവൻ കാർഡ് ഉടമകൾക്കും ഉള്ള കിറ്റ് കടകളിൽ എത്താത്ത സാഹചര്യത്തിലാണ് സമയം നീട്ടി നൽകിയത്.

Read More

നിലമ്പൂര്‍ ടൗണില്‍ കാട്ടാനയിറങ്ങി; ആനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു

  നിലമ്പൂരിൽ രാവിലെ ആറുമണിയോടെ ടൗണിലിറങ്ങിയ ആനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. നിലമ്പൂര്‍ സ്വദേശി ക്രിസ്റ്റീനാണ് പരുക്കേറ്റത്. ഒരുമണിക്കൂറോളം ടൗണില്‍ ഭീതിപരത്തിയ ആനയെ നാട്ടുകാരും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് വനത്തിലേക്ക് തന്നെ തിരിച്ചയച്ചു. നിലമ്പൂര്‍ പൊലീസ് ക്യാമ്പിന് സമീപത്തുകൂടി പുഴ കടന്നാണ് ആന ടൗണിലെത്തിയത്. ടൗണിലെ ഓഡിറ്റോറിയത്തിന്റെ മതില്‍ ആന തകര്‍ത്തു. ഒരു മണിക്കൂറോളം ആന പ്രദേശത്ത് തുടര്‍ന്നു  

Read More