സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നല്‍ മുന്നറിയിപ്പ്; രണ്ട് മണി മുതല്‍ രാത്രി 10 വരെ അതീവ ജാഗ്രത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ…

Read More

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ഇടുക്കി 290, വയനാട് 241, കണ്ണൂര്‍ 219, പാലക്കാട് 209, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56…

Read More

മന്ത്രി കെ.ടി. ജലീലിന്റെ വാഹനം ഇടിച്ച് ദമ്പതികൾക്ക് പരുക്ക്

മന്ത്രി കെ.ടി ജലീലിന്റെ വാഹനം ഇടിച്ച് ദമ്പതികൾക്ക് പരുക്ക്. കൊട്ടാരക്കര പുത്തൂർ ഏനാത്ത് മുക്കിലായിരുന്നു അപകടം. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read More

സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഏപ്രിൽ മാസം മുതൽ വർധിക്കും

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ശമ്പള പരിഷ്‌കരണ റിപ്പോർട്ട് ജനുവരി അവസാനം ലഭിക്കും. കമ്മീഷൻ റിപ്പോർട്ടിൻമേലുള്ള ശുപാർശകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ മാസം മുതൽ ശമ്പളവും പെൻഷനും പരിഷ്‌കരിച്ച് ഉത്തരവിറക്കും കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിലേത് പോലെ തന്നെ ഇത്തവണവും ശമ്പള കുടിശ്ശിക മൂന്ന് ഗഡുക്കളായി പിന്നീട് നൽകും. രണ്ട് ഡിഎ ഗഡുക്കൾ ജീവനക്കാർക്ക് കുടിശ്ശികയായി ഉണ്ട്. 2021 ഏപ്രിൽ മുതൽ ഒരു ഗഡു അനുവദിക്കും. രണ്ടാമത്തെ ഗഡു ഒക്ടോബറിലും…

Read More

ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണം; റെക്കോർഡിട്ട് തോമസ് ഐസക്

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണത്തിനാണ് നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത്. മൂന്ന് മണിക്കൂറും 18 മിനിറ്റുമെടുത്താണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗം നടത്തിയത്. 2013 മാർച്ച് 13ന് കെ എം മാണിയുടെ 2.58 മണിക്കൂർ നീണ്ട ബജറ്റ് അവതരണമാണ് ഐസക് മറികടന്നത്. തുടക്കം മുതലെ സാന്ദർഭികമായി കവിതകൾ ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ ബജറ്റ് അവതരണം. കവിതകളെല്ലാം തന്നെ സ്‌കൂൾ വിദ്യാർഥികളുടേതായിരുന്നു എന്നതും ശ്രദ്ധേയമായി. ബജറ്റ് അവതരം നീണ്ടുപോയതിനെ പ്രതിപക്ഷം വിമർശിക്കുകയും ചെയ്തു. വെള്ളിയാഴ്ച ദിവസങ്ങളിൽ…

Read More

ലൈഫ് വഴി കൂടുതൽ പേർക്ക് വീട്; 2021-22 വർഷത്തിൽ ഒന്നര ലക്ഷം വീടുകൾ നിർമിക്കും

ലൈഫ് മിഷൻ പദ്ധതി വഴി കൂടുതൽ പേർക്ക് വീട് നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. 2020-21ൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷം വീടുകൾ കൂടി നിർമിക്കും. ഭൂരഹിതരും ഭവനരഹിതരുമായ 1.35 ലക്ഷം കുടുംബങ്ങൾക്ക് മുൻഗണന നൽകും ഇതിൽ അറുപതിനായിരം വീടുകൾ മത്സ്യത്തൊഴിലാളികൾക്കും പട്ടിക വിഭാഗത്തിനുമാണ്. പട്ടിക വിഭാഗത്തിന് ഭൂമി വാങ്ങുന്നതിനായി തുക വകയിരുത്തി. ആറായിരം കോടി ലൈഫ് പദ്ധതിക്ക് വേണം. ഇതിൽ ആയിരം കോടി ബജറ്റിൽ വകയിരുത്തി. ബാക്കി വായ്പ എടുക്കാനാണ് തീരുമാനം. 2021-22ൽ നാൽപതിനായിരം…

Read More

പാപ്പിയമ്മ പൂവ് ചോദിച്ചു; പൂക്കാലം നല്‍കി ബോബി

കോട്ടയം: പൊളിഞ്ഞു വീഴാറായ തന്റെ കുടിലിന് ഒരു കതകു പിടിപ്പിച്ചു തരുമോ എന്ന് ചോദിച്ച പാപ്പിയമ്മയ്ക്ക് ഒരു വീടുതന്നെ വച്ചുനല്‍കാനൊരുങ്ങി ഡോ. ബോബി ചെമ്മണൂര്‍. ഫാഷന്‍ ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയുടെ ഫോട്ടോഷൂട്ടിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ 98 വയസ്സുകാരിയായ പാപ്പിയമ്മയ്ക്ക് ഡോ. ബോബി ചെമ്മണൂരും ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് പുതിയ വീടുവച്ചു നല്‍കുന്നത്. പാപ്പിയമ്മയുടെ വീടിനു ഒരു കതക് പിടിപ്പിച്ച് നല്‍കാമോയെന്ന് മഹാദേവന്‍ തമ്പി ബോബി ഫാന്‍സ് ആപ്പിലൂടെ അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതിനുപിന്നാലെ പാപ്പിയമ്മയെ കാണാന്‍…

Read More

വീട്ടമ്മമാർക്കായി കെഎസ്എഫ്ഇ സഹായത്തോടെ സ്മാർട്ട് കിച്ചൺ പദ്ധതി

സംസ്ഥാനത്തെ വീട്ടമ്മമാർക്കായി കെ എസ് എഫ് ഇയുടെ സഹായത്തോടെ സ്മാർട്ട് കിച്ചൻ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. കെഎസ്എഫ്ഇ സ്മാർട്ട് കിച്ചൺ ചിട്ടികൾ ആരംഭിക്കും. യന്ത്ര ഗാർഹിക ഉപകരണങ്ങളുടെ പപാക്കേജുകളുടെ വില തവണകളായി ഏതാനും വർഷം കൊണ്ട് അടച്ചുതീർക്കാം പലിശയിലെ മൂന്നിലൊന്ന് ഭാഗം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ഗുണഭോക്താവ്, സർക്കാർ എന്നിവർ പങ്കിട്ടെടുക്കും. കുടുംബശ്രീ വഴിയാണെങ്കിൽ ഈടുകൾ ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു.

Read More

അങ്കണവാടി ടീച്ചർമാരുടെ പെൻഷൻ വർധിപ്പിച്ചു; ജേർണലിസ്റ്റ്, നോൺ ജേർണലിസ്റ്റ് പെൻഷനും ഉയർത്തി

അങ്കണവാടി ടീച്ചർമാരുടെ പെൻഷൻ വർധിപ്പിച്ച് ബജറ്റിൽ പ്രഖ്യാപനം. പെൻഷൻ 200 രൂപയായും ഹെൽപർമാരുടെ പെൻഷൻ 1500 രൂപയും ആയാണ് ഉയർത്തുന്നത്. പ്രതിമാസ അലവൻസ് 10 വർഷത്തിൽ താഴെയുള്ളവർക്ക് 500 രൂപയായും അതിന് മുകളിൽ ഉള്ളവർക്് ആയിരം രൂപയായും വർധിപ്പിച്ചു സിഡിഎസ് ചെയർപേഴ്‌സൺമാരുടെ ഓണറേറിയം 8000 രൂപയായി ഉയർത്തും. സിഡിഎസ് അംഗങ്ങൾക്ക് ടിഎ ആയി 500 രൂപ വീതം മാസം അനുവദിക്കും. ആശാ പ്രവർത്തകരുടെ അലവൻസ് 1000 രൂപ വർധിപ്പിച്ചു.   ജേർണലിസ്റ്റ്, നോൺ ജേർണലിസ്റ്റ് പെൻഷനുകൾ ആയിരം…

Read More

വയനാട് മെഡിക്കൽ കോളജ് 2021-22ൽ യാഥാർഥ്യമാക്കും; പഴശ്ശിരാജയുടെ പേരിൽ ട്രൈബൽ കോളജ് സ്ഥാപിക്കും

സംസ്ഥാന ബജറ്റിൽ വയനാട് ജില്ലക്കായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. വയനാട്ടുകാരുടെ ചിരകാല അഭിലാഷമായ മെഡിക്കൽ കോളജ് 2021-22ൽ യാഥാർഥ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. മെഡിക്കൽ കോളജിനായി കിഫ്ബിയിൽ നിന്ന് 300 കോടി രൂപ അനുവദിക്കും സിക്കിൽ സെൽ തുടങ്ങിയ ജനിതക രോഗ ചികിത്സക്കായി പ്രത്യേക കേന്ദ്രം വയനാട് മെഡിക്കൽ കോളജിനൊപ്പം സ്ഥാപിക്കും. വയനാട്ടിൽ പഴശ്ശിരാജയുടെ പേരിൽ ട്രൈബൽ കോളജ് സ്ഥാപിക്കും. വയനാട്-ബന്ദിപ്പൂർ എലിവേറ്റഡ് ഹൈവേക്ക് അനുമതി ലഭിച്ചാൽ ചിലവിന്റെ ഒരു പങ്ക് കേരളം വഹിക്കും….

Read More