ലൈഫ് വഴി കൂടുതൽ പേർക്ക് വീട്; 2021-22 വർഷത്തിൽ ഒന്നര ലക്ഷം വീടുകൾ നിർമിക്കും

ലൈഫ് മിഷൻ പദ്ധതി വഴി കൂടുതൽ പേർക്ക് വീട് നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. 2020-21ൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷം വീടുകൾ കൂടി നിർമിക്കും. ഭൂരഹിതരും ഭവനരഹിതരുമായ 1.35 ലക്ഷം കുടുംബങ്ങൾക്ക് മുൻഗണന നൽകും

ഇതിൽ അറുപതിനായിരം വീടുകൾ മത്സ്യത്തൊഴിലാളികൾക്കും പട്ടിക വിഭാഗത്തിനുമാണ്. പട്ടിക വിഭാഗത്തിന് ഭൂമി വാങ്ങുന്നതിനായി തുക വകയിരുത്തി. ആറായിരം കോടി ലൈഫ് പദ്ധതിക്ക് വേണം. ഇതിൽ ആയിരം കോടി ബജറ്റിൽ വകയിരുത്തി. ബാക്കി വായ്പ എടുക്കാനാണ് തീരുമാനം.

2021-22ൽ നാൽപതിനായിരം പട്ടിക ജാതി കുടുംബങ്ങൾക്കും പതിനായിരം പട്ടിക വർഗ കുടുംബങ്ങൾക്കും വീട് നൽകും. ഇതിനായി 2080 കോടി രൂപ ചെലവ് വരും.