ജലജീവൻ മിഷൻ വഴി ഈ വർഷം 21 ലക്ഷം വീടുകളിൽ കുടിവെള്ളമെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകളിലും പൈപ്പിലൂടെ ഗുണനിലവാരമുള്ള കുടിവെള്ളം എത്തിക്കുന്നതിനായി 21 ലക്ഷം കണക്ഷൻ നൽകും.
കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്ത്. ഇതിൽ 18,30,000 വീടുകൾക്ക് ശുദ്ധജല കണക്ഷനുകളുണ്ട്. 49,11,000 വീടുകളിൽ കൂടി 2024 ഓടുകൂടി കുടിവെള്ള കണക്ഷൻ നൽകാനാണ് ജലജീവൻ മിഷൻ ലക്ഷ്യമിടുന്നത്.
ഗ്രാമ പഞ്ചായത്തും സ്റ്റാൻഡിംഗ് കമ്മിറ്റിയുമാകും പദ്ധതി നടത്തിപ്പിന് നേതൃത്വം നൽകേണ്ടത്. ലൈഫ് മിഷൻ മാതൃകയിൽ എംഎൽഎ ഫണ്ടും പദ്ധതിക്കായി ചെലവഴിക്കാം. ഇന്നേവരെ 332 പഞ്ചായത്തു സമിതികളാണ് തീരുമാനമെടുത്തിട്ടുള്ളത്. പദ്ധതി പൂർത്തിയാകുന്നതോടെ ഗ്രാമീണ മേഖലയിലെ കുടിവെള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.