എൻഐഎക്ക് അന്വേഷിച്ച് എവിടെ വേണമെങ്കിലും എത്താം; ആർക്കാണിത്ര വേവലാതിയെന്ന് മുഖ്യമന്ത്രി

മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണം മികച്ച രീതിയിൽ നടക്കുകയാണ്. അവർക്ക് അന്വേഷിച്ച് എവിടെ വേണമെങ്കിലും എത്താം. അതിൽ ഒരു തരത്തിലുമുള്ള വേവലാതി തനിക്കില്ല

മികച്ച രീതിയിൽ അന്വേഷണം മുന്നോട്ടു പോകുകയാണ്. വ്യക്തമായ രീതിയിൽ അന്വേഷണം തുടരുന്നു എന്നതിൽ ആർക്കാണിത്ര വേവലാതി. ആർക്കും എവിടെ വേണമെങ്കിലും അന്വേഷിച്ചെത്താം. എനിക്ക് ഇതിൽ പുതുതായി ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

പ്രൈവസ് വാട്ടേഴ്‌സ് കൂപ്പേഴ്‌സിനെതിരായ നടപടിയിലും മുഖ്യമന്ത്രി പ്രതികരിച്ചു. ചീഫ് സെക്രട്ടറിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് തന്നെ നടപടികൾ സ്വീകരിക്കും. പി ഡബ്ല്യു സിയെ ഐടി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളിൽ നിന്നുമൊഴിവാക്കാനാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

Leave a Reply

Your email address will not be published.