കവളപ്പാറയിലെ ദുരന്തബാധിതർക്ക് ഭൂമിയും വീടും വാങ്ങാൻ സർക്കാരിന്റെ ധനസഹായം

2019ൽ നിലമ്പൂരിലെ കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് ഭൂമി വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം

ഭൂമിയും വീടും നഷ്ടപ്പെട്ട 67 പേർക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് 4,02,00,000 രൂപ അനുവദിക്കാനാണ് തീരുമാനമായത്. ഓരോ ഗുണഭോക്താവിനും ആറ് ലക്ഷം രൂപ വീതം ലഭിക്കും. ആകെയുള്ള 94 ഗുണഭോക്താക്കൾക്ക് വീട് നിർമിക്കാനും തുക അനുവദിക്കും

ഓരോ ഗുണഭോക്താവിനും നാല് ലക്ഷം രൂപ വീതം അനുവദിക്കും. ഇതിൽ 3,04,900 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 95,100 രൂപ സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ നിന്നുമാകും അനുവദിക്കുക.