Headlines

ജോയ്‌സ് ജോർജിന്റെ വിവാദ പരാമർശത്തെ തള്ളി സിപിഎം; ആരുടെയും ഭാഗത്ത് നിന്ന് ഇങ്ങനെയുണ്ടാകരുത്

രാഹുൽ ഗാന്ധിക്കെതിരായ ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജിന്റെ വിവാദ പരാമർശത്തെ തള്ളി സിപിഎം. ജോയ്‌സിന്റെ പരാമർശങ്ങളോട് യോജിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ നിലപാടുകളെയാണ് സിപിഎം എതിർക്കുന്നത്. അത്തരം രാഷ്ട്രീയ വിമർശനങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ മാത്രമേ വ്യക്തിപരമായ പരാമർശങ്ങൾ സഹായിക്കു. ഇത്തരത്തിലുള്ള പരാമർശങ്ങൾ ആരുടെയും ഭാഗത്ത് നിന്നുണ്ടാകരുതെന്നും സിപിഎം പറയുന്നു. അതേസമയം പ്രസ്താവന പരസ്യമായി പിൻവലിച്ച് ജോയ്‌സ് ജോർജ് മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന…

Read More

രാഹുൽ ഗാന്ധിക്കെതിരായ അശ്ലീല പരാമർശം: ജോയ്‌സ് ജോർജ് മാപ്പ് പറഞ്ഞു

രാഹുൽ ഗാന്ധിക്കെതിരായ അശ്ലീല പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ എംപി ജോയ്‌സ് ജോർജ്. പ്രസ്താവന പരസ്യമായി പിൻവലിച്ച് ജോയ്‌സ് ജോർജ് മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന പ്രചാരണ പരിപാടിയിൽ വെച്ചായിരുന്നു ജോയ്‌സിന്റെ അശ്ലീല പരാമർശം രാഹുലിന് മുന്നിൽ പെൺകുട്ടികൾ കുനിഞ്ഞും വളഞ്ഞും നിൽക്കരുത്. അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു ജോയ്‌സിന്റെ പരാമർശം. സംഭവത്തിൽ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയാണ് മാപ്പ് പറച്ചിൽ ജോയ്‌സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ആരെയും വ്യക്തിപരമായി…

Read More

എൽഡിഎഫ് യൂദാസിനെ പോലെ കേരളത്തെ വഞ്ചിച്ചു; യുഡിഎഫ് സൂര്യരശ്മിയെ വിറ്റുപോലും കാശാക്കി: മോദി

കേരളം ഫിക്‌സിഡ് ഡെപ്പോസിറ്റായി യുഡിഎഫും എൽഡിഎഫും കണക്കാക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തവണ വലിയ മാറ്റം വന്നുവെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. കേരളത്തിന്റെ അഭിമാനപുത്രനാണ് ഇ ശ്രീധരനെന്നും മോദി പറഞ്ഞു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയത്തിനായി നിങ്ങൾ അനുഗ്രഹിക്കണം. പുതുതലമുറ യുഡിഎഫിലും എൽഡിഎഫിലും നിരാശരാണ്. അഞ്ച് വർഷം ഒരു കൂട്ടരും അടുത്ത അഞ്ച് വർഷം മറ്റൊരു കൂട്ടരും കൊള്ളയടിക്കും. ബംഗാളിൽ ഇവർ രണ്ട് പേരും ഒറ്റക്കെട്ടാണ്. ഇവിടെ തെരഞ്ഞെടുപ്പ് കാലത്ത് ഇവർ…

Read More

അശ്ലീല പരാമർശം നടത്തിയ ജോയ്‌സ് ജോർജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല

രാഹുൽ ഗാന്ധിക്കെതിരായ മുൻ എം.പി ജോയ്‌സ് ജോർജിന്റെ വിവാദ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി രാഹുൽ ഗാന്ധിയെ അപമാനിച്ച ജോയ്‌സ് ജോർജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. എറണാകുളം സെന്റ്. തെരേസാസ് കോളേജ് വിദ്യാർഥികളെ രാഹുൽ ഗാന്ധി ഐക്കിഡോ പരിശീലിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ജോയ്‌സ് ജോർജിന്റെ പരാമർശം. അദ്ദേഹത്തിന്റെ അശ്ലീല പരാമർശം പൊറുക്കാനാവാത്തതാണ്. മന്ത്രി എം.എം മണി ഉൾപ്പെടെയുള്ളവർ സദസ്സിലിരുന്ന് കുലുങ്ങിച്ചിരിക്കുന്നതും തികഞ്ഞ അശ്ലീലമാണ്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ സങ്കോചങ്ങളില്ലാതെ അദ്ദേഹത്തോട് പെരുമാറുന്നത് രാഹുൽ…

Read More

ഈ​സ്റ്റ​ർ വി​ഷു ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചൊ​വ്വാ​ഴ്ച മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: ഈ​സ്റ്റ​ർ വി​ഷു ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​വും സ്‌​പെ​ഷ​ൽ അ​രി വി​ത​ര​ണ​വും ചൊ​വ്വാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. ഭ​ക്ഷ്യ​വ​കു​പ്പാ​ണ് ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി കി​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ത​ര​ണം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ ക​ട​ക​ൾ വ​ഴി സ​ർ​ക്കാ​ർ സ്പെ​ഷ​ൽ അ​രി ന​ൽ​കു​ന്ന​ത് ത​ട​ഞ്ഞ തെ​രഞ്ഞെടുപ്പ്ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. സ​ർ​ക്കാ​രി​ന് അ​രി​വി​ത​ര​ണം തു​ട​രാ​മെ​ന്നും ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ച​ര​ണ വി​ഷ​യം ആ​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. അ​രി​വി​ത​ര​ണം ത​ട​ഞ്ഞ ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച…

Read More

പ്രചാരണ വേദിയിൽ രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ജോയ്‌സ് ജോർജ്

രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ്. പെൺകുട്ടികൾ പഠിക്കുന്ന കോളേജുകളിൽ മാത്രമേ രാഹുൽ പോവുകയുള്ളൂ. പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ രാഹുൽ പഠിപ്പിക്കുമെന്നാണ് ജോയ്സ് ജോർജിന്റെ വിവാദ പരാമർശം. ഇരട്ടയാറിൽ എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ജോയ്‌സ്. എൽഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു ജോയ്സ് ജോർജ് ഇക്കാര്യം പറഞ്ഞത്. രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണമെന്നും ഭയക്കണമെന്നും ജോയ്‌സ് പറഞ്ഞു.

Read More

ഇ ഡിക്കെതിരെ സന്ദീപ് പരാതി നൽകിയിട്ടില്ലെന്ന് അഭിഭാഷക

ക്രൈംബ്രാഞ്ചിനെതിരെ ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷക. ഇ.ഡിക്കെതിരെ സന്ദീപോ താനോ പരാതി നൽകിയിട്ടില്ലെന്ന് അഭിഭാഷക പി വി വിജയം പറഞ്ഞു താൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. തന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെടുത്തതെന്ന വാദം തെറ്റാണ്. സന്ദീപ് കോടതിക്ക് മാത്രമാണ് പരാതി അയച്ചതെന്നും പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്നും ഇവർ പറഞ്ഞു ഒന്നുകിൽ കത്ത് പരിശോധിച്ച് സിജെഎം തുടർനടപടി നിർദേശിക്കണം. അല്ലെങ്കിൽ അഭിഭാഷകൻ പോലീസിനെ സമീപിക്കണം. ഇത് രണ്ടുമല്ലാതെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്നും…

Read More

യുഡിഎഫിനെ തകർക്കാനുള്ള നീക്കമാണ് സർവേകൾക്കെന്ന് രമേശ് ചെന്നിത്തല

യുഡിഎഫിനെ തകർക്കാനുള്ള നീക്കമാണ് സർവേകളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോർ പ്രീ പോൾ സർവേയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. തരംഗം എവിടെയാണെന്ന് മെയ് 2ന് മനസ്സിലാകുമെന്നും ചെന്നിത്തല പറഞ്ഞു സംസ്ഥാനത്ത് ഇടതുതരംഗമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. ഇടതുമുന്നണിക്ക് അത്ഭുതകരമായ മുന്നേറ്റമുണ്ടാകുമെന്നാണ് മന്ത്രി എംഎം മണി പറഞ്ഞത്. അതേസമയം യുഡിഎഫിന് ആത്മവിശ്വാസം വർധിച്ചുവെന്നാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്.

Read More

പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; യുഡിഎഫിനായി പ്രിയങ്കയും ഇന്നെത്തും

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാവിലെ പാലക്കാടാണ് പ്രധാനമന്ത്രി വരുന്നത്. 11 മണിക്ക് കോട്ട മൈതാനിയിലാണ് പൊതുയോഗം. ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ മോദിക്കൊപ്പം വേദിയിലുണ്ടാകും രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അമിത് ഷാ, രാജ്‌നാഥ് സിംഗ് തുടങ്ങിയ നേതാക്കളുടെ പ്രചാരണത്തിന് പിന്നാലെയാണ് മോദിയും കേരളത്തിലേക്ക് എത്തുന്നത് യുഡിഎഫിന്റെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയും ഇന്നെത്തും. രണ്ട് ദിവസത്തെ പരിപാടികളാണ് പ്രിയങ്കക്ക് കേരളത്തിലുള്ളത്. രാവിലെ പത്തരയോടെ…

Read More

ഇരട്ട ന്യൂനമർദം രൂപം കൊള്ളുന്നു; കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത

അറബിക്കടലിന് തെക്കുപടിഞ്ഞാറും ബംഗാൾ ഉൾക്കടലിൽ ആൻഡമാനിലും അടുത്ത ഇരട്ട ന്യൂനമർദം രൂപമെടുക്കുന്നതായി കാലവസ്ഥാ വിഗദ്ധർ. ഇതോടെ ഇന്നും നാളെയും തിരുവനന്തപുരത്തിന്റെ തെക്കൻ മേഖലകളിൽ ശക്തമായ കാറ്റുണ്ടാകും. കേരളമൊട്ടാകെ പരക്കെ മഴ ലഭിക്കാനും സാധ്യതയുണ്ട്. ന്യൂനമർദം മലദ്വീപ് ഭാഗത്തേക്ക് നീങ്ങി ദുർബലമാകുമെന്നും വിദഗ്ധർ പറയുന്നു. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ത്യയെ ബാധിക്കില്ല. ഇത് മ്യാൻമറിനെ ലക്ഷ്യമാക്കിയാകും സഞ്ചരിക്കുന്നത്.

Read More