Headlines

നിലമ്പൂർ രാധ വധക്കേസ്: പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു

നിലമ്പൂർ രാധ വധക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെയാണ് വെറുതെവിട്ടത്. മഞ്ചേരി കോടതിയുടെ ജീവപര്യന്തം ശിക്ഷക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഹൈക്കോടതി നടപടി പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 2014 ഫെബ്രുവരി 10നാണ് നിലമ്പൂർ കോൺഗ്രസ് ഓഫീസ് ജീവനക്കാരി രാധയുടെ മൃതദേഹം കണ്ടെത്തുന്നത് ഫെബ്രുവരി അഞ്ച് മുതലാണ് രാധയെ കാണാതായത്. തുടർന്ന് 10ന് ചുള്ളിയോട് ഉണ്ണിക്കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ…

Read More

മുസ്ലിം ലീഗിന്റെ ഭീകരവാദികളെ പിന്തുണക്കുന്നതിനെതിരെ ക്രൈസ്തവർ നിലപാടെടുക്കും: വി മുരളീധരൻ

മുസ്ലീം ലീഗിന്റെ അപ്രമാദിത്വത്തിന് കേരളത്തിലെ വലത്, ഇടത് മുന്നണികൾ കീഴടങ്ങിയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ജോസ് കെ മാണി ഉന്നയിച്ച വിഷയം കേരളത്തിലെ ക്രിസ്ത്യൻ സമുദായങ്ങളുടെ ആശങ്കയാണ്. ക്രൈസ്തവ സമുദായം ആശങ്കപ്പെടുന്നതിന് മറ്റൊരു കാരണം കേരളത്തിലെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അപ്രമാദിത്വമാണ് ലീഗിന്റെ അപ്രമാദിത്വത്തിന് മുന്നിൽ രണ്ട് മുന്നണികളും കീഴടങ്ങുകയാണെന്ന വസ്തുത ക്രൈസ്തവരെ ആശങ്കപ്പെടുത്തുന്നു. മുസ്ലിം ലീഗിന്റെ ഭീകരവാദികളെ പിന്തുണക്കുന്ന സമീപനങ്ങൾക്കെതിരെ ക്രൈസ്തവ സമുദായം ശക്തമായ നിലപാട് സ്വീകരിക്കും. ഇത് ബിജെപിക്ക് അനുകൂലമായി മാറുമെന്നും വി…

Read More

കൊവിഡ് വാക്‌സിനേഷന്റെ ഗുണഫലം രണ്ട് മാസം കൊണ്ട് കേരളത്തിലുണ്ടാകും: ആരോഗ്യമന്ത്രി

കൊവിഡ് വാക്‌സിനേഷന്റെ ഗുണഫലം രണ്ട് മാസം കൊണ്ട് കേരളത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആൾക്കൂട്ടമുണ്ടെങ്കിലും മാസക് ധരിച്ച് മാനദണ്ഡങ്ങൾ പാലിച്ചാണ് എൽഡിഎഫിന്റെ പ്രചാരണം. കൊവിഡ് കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു അരിവിതരണത്തിനെതിരെ പ്രതിപക്ഷ നേതാവ് കോടതിയിൽ പോയത് ജനങ്ങളോടുള്ള അപരാധമാണ്. തെരഞ്ഞെടുപ്പ് വന്നാൽ റേഷൻ കട തുറക്കരുതെന്ന് പറയും പോലെയാണിതെന്നും മന്ത്രി പറഞ്ഞു.

Read More

ഇരട്ട വോട്ട്: കമ്മീഷൻ നൽകിയ വിവരങ്ങൾ തെറ്റ്; കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് ചെന്നിത്തല

ഇരട്ടവോട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4,34,000 വ്യാജ വോട്ടുകളുണ്ടെന്നതിന്റെ തെളിവ് താൻ കോടതിയിൽ നൽകിയതാണ്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് 38586 ഇരട്ട വോട്ടുകൾ മാത്രമാണെന്നാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. താൻ ഉന്നയിച്ച പരാതികളിൽ ഉറച്ച് നിൽക്കുന്നു. ഇരട്ടവോട്ട് സംബന്ധിച്ച് കൂടുതൽ തെളിവുകൾ നാളെ താൻ പുറത്തുവിടുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. നരേന്ദ്ര മോദിയുടെ അനുസരണയുള്ള കുട്ടിയെ പോലെയാണ് പിണറായി വിജയൻ കഴിഞ്ഞ അഞ്ച്…

Read More

വയനാട് കൂളിവയലിൽ കടയുടെ ബോർഡിൽ അലങ്കാര ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കടയുടമ ഷോക്കേറ്റു മരിച്ചു

കൂളിവയൽ:കടയുടെ ബോർഡിൽ അലങ്കാര ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കടയുടമ ഷോക്കേറ്റു മരിച്ചു. കുളിവയൽ എവലിൻസ് കടയുടമ പാലുകുന്ന് ഒന്നാം മൈൽപാലക്കാട് ജെയിംസ് ജോസഫ് (തങ്കച്ചൻ 59) ആണ് മരിച്ചത്.. ഷോക്കേറ്റ് വീണ ഇദ്ദേഹത്തെ ഉടൻ തന്നെ വയനാട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ മാസമാണ് കട തുടങ്ങിയത്. സംസ്കാരം ഇന്ന് കാരക്കമല സെൻ്റ് മേരിസ് പള്ളിയിൽ ഭാര്യ, ഫിലോമിന, മക്കൾ, ജിജോ, ജിൽസ, മരുമക്കൾ, ദർശന, അഭിലാഷ്.

Read More

45 വയസ്സ് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ നാളെ മുതൽ ആരംഭിക്കും

രാജ്യത്ത് 45 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ നാളെ ആരംഭിക്കും. കേരളത്തിൽ ഒരു ദിവസം രണ്ടര ലക്ഷം പേർക്ക് വീതം വാക്‌സിൻ നൽകും. ഇതിനായി അധിക കേന്ദ്രങ്ങൾ തുറന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷൻ സൗകര്യമുണ്ടാകും 45 വയസ്സിന് മുകളിലുള്ള മറ്റ് രോഗങ്ങളില്ലാത്തവർക്കും മുൻകൂർ രജിസ്‌ട്രേഷനില്ലാതെ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിൻ സ്വീകരിക്കാം. ആധാർ കാർഡ് നിർബന്ധമാണ്. 20 കോടി ആളുകൾക്ക് വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. കൊവിഡ് പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് കേസുകൾ അനിയന്ത്രിതമായി…

Read More

പ്രിയങ്ക ഗാന്ധി ഇന്ന് തൃശ്ശൂരിൽ; വടക്കാഞ്ചേരിയിൽ ഉച്ച കഴിഞ്ഞ് റോഡ് ഷോ

പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഇന്ന് തൃശ്ശൂർ ജില്ലയിൽ. രാവിലെ പത്ത് മണിക്ക് ചാലക്കുടിയിലാണ് ആദ്യപരിപാടി. ഇരിങ്ങാലക്കുട, ചാവക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലും പൊതുയോഗങ്ങളിൽ സംസാരിക്കും. ഉച്ചയ്ക്ക് ശേഷം വടക്കാഞ്ചേരിയിൽ നിന്ന് തൃശ്ശൂർ വരെ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയും നടക്കും. മൂന്ന് ജില്ലകളിലൂടെയുള്ള പ്രിയങ്കയുടെ പ്രചാരണം വിലയ ആവേശം യുഡിഎഫ് ക്യാമ്പിലുണ്ടാക്കിയിട്ടുണ്ട്. കായംകുളത്തെ സ്ഥാനാർഥി അരിത ബാബുവിന്റെ വീട്ടിലും പ്രിയങ്ക ചെന്നിരുന്നു

Read More

ഇരട്ടവോട്ട് മരവിപ്പിക്കണമെന്ന ചെന്നിത്തലയുടെ ഹർജിയിൽ നിർണായക വിധി ഇന്ന്

ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. അതേസമയം 38,586 ഇരട്ടവോട്ടുകൾ മാത്രമാണ് കണ്ടെത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇനി പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്നും കള്ളവോട്ട് ചെയ്യാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനാകുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്

Read More

മൈദ കയറ്റിയ മിനിലോറി തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മാള: മൈദ കയറ്റി വന്ന മിനിലോറി തലകീഴായി മറിഞ്ഞ് അപകടം. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മാള ആളൂര്‍ റോഡില്‍ കൊമ്പൊടിഞ്ഞാമാക്കലിലാണ് അപകടം. മൈദാ മാവ് കയറ്റിവന്ന വാഹനമാണ് റോഡില്‍ മറിഞ്ഞത്. ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നറിയുന്നു. ചാക്കുകള്‍ മറ്റൊരു വാഹനത്തില്‍ കയറ്റി ലോറി നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം, ചാക്ക് മാറ്റുന്നതിന് ഡ്രൈവറുമായി കൂലിയെ ചൊല്ലി താമസമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.

Read More

ഇരട്ട വോട്ടുകൾ 38,586 എണ്ണം മാത്രം; പട്ടികയിൽ പേര് പ്രത്യേകം രേഖപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 38,586 പേർക്ക് ഇരട്ടവോട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ. പട്ടികയിൽ ഇവരുടെ പേര് പ്രത്യേകം അടയാളപ്പെടുത്തും. ഇരട്ടവോട്ടുള്ള വ്യക്തിയെ കയ്യിലെ മഷി ഉണങ്ങിയതിനു ശേഷം മാത്രമേ ബൂത്തിന് പുറത്തിറങ്ങാൻ സമ്മതിക്കുകയുള്ളൂ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വിശദീകരണം നൽകിയത്. ഹർജിയിൽ നാളെ കോടതി വിധി പറയും. അതേസമയം ഇരട്ടവോട്ടുകൾ തടയുന്നതിന് പ്രതിപക്ഷ നേതാവ് നാല് നിർദേശങ്ങൾ ഹൈക്കോടതിയ്ക്ക് കൈമാറി.   ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിൽ…

Read More