Headlines

കള്ളവോട്ട് ചെയ്യാൻ വരുന്നവർ സത്യവാങ്മൂലം നൽകുമോ; കമ്മീഷൻ നിർദേശത്തെ പരിഹസിച്ച് ചെന്നിത്തല

ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുകയുള്ളുവെന്ന് സത്യവാങ്മൂലം നൽകണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളവോട്ട് ചെയ്യാൻ വരുന്നവർ സത്യവാങ്മൂലം നൽകുമോയെന്ന് ചെന്നിത്തല ചോദിച്ചു നാലര ലക്ഷം വ്യാജവോട്ടുകൾ വോട്ടർ പട്ടികയിലുണ്ടെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യം ഇന്ന് രാത്രി പരസ്യപ്പെടുത്തും. ഇടത് അനുകൂല ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ജോലികളിലും കൃത്രിമം കാണിക്കുന്നുണ്ട്. വ്യാജൻമാർ വോട്ട് രേഖപ്പെടുത്തരുത്. ജനാധിപത്യത്തിൽ ഒരു വോട്ട് എന്നത് പാലിക്കപ്പെടണം. അല്ലാത്തപക്ഷം ജനാധിപത്യം തകരുമെന്നും ചെന്നിത്തല പറഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ന് 2653 പേർക്ക് കൊവിഡ്, 15 മരണം; 2039 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2653 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂർ 170, കാസർഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

പാവപ്പെട്ടവരെ സഹായിക്കുന്ന പദ്ധതികളാണ് എൽഡിഎഫിന്റേത്; ആരോപണമുന്നയിക്കുന്നവരാണ് കോർപറേറ്റ് വക്താക്കളെന്ന് മുഖ്യമന്ത്രി

പാവപ്പെട്ടവരെ സഹായിക്കുന്ന പദ്ധതികൾ എങ്ങനെ കോർപറേറ്റുകൾക്കു വേണ്ടിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ കേരളത്തിൽ വന്നാണ് പുതിയ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. വർ കേരളത്തെ നശിപ്പിച്ചവരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. മിനിമം വേതനം രാജ്യത്ത് 600 രൂപയാണ്. കേരളത്തിൽ എൽ ഡി എഫ് വാഗ്ദാനം ചെയ്യുന്നത് 700 ആക്കുമെന്നാണ്. വിശപ്പുരഹിത കേരളമുണ്ടാക്കുമെന്നാണ് എൽഡിഎഫ് വാഗ്ദാനം. നാലര ലക്ഷത്തോളം വരുന്ന പരമദരിദ്രരെ ആ അവസ്ഥയിൽ നിന്ന് മാറ്റിയെടുക്കുമെന്നാണ് എൽഡിഎഫ് പ്രഖ്യാപിക്കുന്നത്. ഭവനമില്ലാത്ത അഞ്ചു ലക്ഷത്തോളം പേർക്ക് വീടുനൽകുമെന്നാണ് എൽഡിഎഫ്…

Read More

ജോസ് കെ മാണിയെ കൊണ്ട് ലൗ ജിഹാദ് വിഷയം പറയിപ്പിക്കുന്നത് പിണറായി: എം കെ മുനീർ

ജോസ് കെ മണിയെ കൊണ്ട് ലൗ ജിഹാദിനെ കുറിച്ച് പറയിക്കുന്നത് പിണറായി വിജയനാണെന്ന് എം.കെ മുനീർ എംഎൽഎ. മുസ്ലീം – ക്രിസ്തീയ സൗഹൃദം തകർക്കാനാണ് ലൗ ജിഹാദ് പരാമർശം. ബംഗാളിൽ മാത്രമല്ല, കേരളത്തിലും സിപിഐഎമ്മിന്റെ നിറം കാവിയാണ്. ആർഎസ്എസ് – സിപിഐഎം ബന്ധം എത്രയോ കാലമായി ഉള്ളതാണെന്നും മുനീർ ആരോപിച്ചു. ലൗ ജിഹാദ് സാമൂഹിക പ്രശ്നമാണെന്നും ഇക്കാര്യത്തിൽ ചില കേസുകൾ അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്നും ജോസ് കെ. മാണി പറഞ്ഞിരുന്നു.

Read More

സംസ്ഥാന സർക്കാരിന്റേത് സ്വജനപക്ഷപാതവും അക്രമവും മാത്രം: പ്രിയങ്ക ഗാന്ധി

സംസ്ഥാന സർക്കാർ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക് തീറെഴുതാൻ ശ്രമിച്ചുവെന്ന് പ്രിയങ്ക ഗാന്ധി. വ്യക്തി ആരോഗ്യവിവരങ്ങൾ വിൽക്കാൻ ശ്രമിച്ചു. തൊഴിൽ അവസരങ്ങൾ വേണ്ടപ്പെട്ടവർക്ക് മാത്രം നൽകുന്ന സർക്കാരാണിത്. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് സ്വജനപക്ഷപാതവും അക്രമവും മാത്രമാണെന്നും പ്രിയങ്ക ആരോപിച്ചു. പ്രളയ സഹായത്തിലും സർക്കാർ വിവേചനം കാണിച്ചു. പുറത്തുവന്നതെല്ലാം അഴിമതി കഥകളാണ്. പ്രളയ ഫണ്ടിൽ 15 കോടി രൂപ സിപിഎം പറ്റിച്ചു. അധികാരത്തിലെത്തിയാൽ കേരളത്തിൽ ന്യായ് പദ്ധതി നടപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു

Read More

സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയിൽ

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന പരാതിയുടെ സത്യാവസ്ഥ അറിയാൻ പ്രതിയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. കേസിൽ മാപ്പുസാക്ഷിയാകാനുള്ള സന്ദീപ് നായരുടെ അപേക്ഷയും കോടതി അംഗീകരിച്ചു.

Read More

ഇരട്ട വോട്ട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു; ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിളിക്കാം

ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളുവെന്ന് ഉറപ്പ് വരുത്താൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വിഷയവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതിവിധി ഇരട്ട വോട്ട് തടയാൻ കൃത്യമായ നടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിളിക്കാം. കള്ളവോട്ട് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നിർദേശം ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു ഇരട്ട വോട്ടുള്ളവർ, സ്ഥലത്തില്ലാത്തവർ, മരിച്ചുപോയവർ എന്നിവരുടെ കാര്യം ബിഎൽഒമാർ നേരിട്ട്…

Read More

പിണറായിയിൽ തുടങ്ങിയ സിപിഎം പിണറായിക്കാലത്ത് തന്നെ പൂട്ടിപ്പോകും: കെ സുരേന്ദ്രൻ

സിപിഎമ്മിന്റെ പ്രധാനപ്പെട്ട രണ്ട് അക്കൗണ്ടുകളായ ത്രിപുരയും ബംഗാളും പൂട്ടിച്ചവരാണ് ഞങ്ങളെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ തന്നെയാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സിപിഎമ്മിന്റെ അക്കൗണ്ട് പൂട്ടിക്കുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. പിണറായിയിൽ തുടങ്ങിയ പാർട്ടി പിണറായിക്കാലത്ത് തന്നെ പൂട്ടിപ്പോകുമെന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് സംശയം വേണ്ട. പിണറായിയുടെ കൈ കൊണ്ട് തന്നെ ഇതിന്റെ ഉദക ക്രിയയും പൂർത്തിയാകും. തനിക്കും മന്ത്രിസഭയിലെ അംഗങ്ങൾക്കുമെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്ക് മുഖ്യമന്ത്രി തയ്യാറാകുന്നില്ല സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മിൽ…

Read More

കേരളം കണ്ടതിൽ വെച്ച് ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വിഎം സുധീരൻ

സർവേ അന്തിമ ഫലമല്ലെന്നും ജനങ്ങളാണ് തീരുമാനിക്കുകയെന്നും കോൺഗ്രസ് നേതാവ് വി എം സുധീരൻ. കോടികൾ ചെലവാക്കി സിപിഎം പിആർ വർക്ക് നടത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ പേരിൽ സിപിഎം ധാരാളിത്തം കാണിക്കുകയാണ്. സർവേ അന്തിമ ഫലമല്ലെന്നും ജനങ്ങളാണ് തീരുമാനിക്കുകയെന്നും കോൺഗ്രസ് നേതാവ് വി എം സുധീരൻ. കോടികൾ ചെലവാക്കി സിപിഎം പിആർ വർക്ക് നടത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ പേരിൽ സിപിഎം ധാരാളിത്തം കാണിക്കുകയാണ്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കേരളത്തെ കസ്റ്റഡി കൊലപാതകത്തിന്റെ നാടാക്കി മാറ്റി….

Read More

ഉടുമ്പൻചോലയിൽ എംഎം മണി ജയിച്ചാൽ തല മുണ്ഡനം ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഇ.എം അഗസ്തി

ഉടുമ്പൻചോലയിൽ എം എം മണി വിജയിച്ചാൽ താൻ തല മുണ്ഡനം ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഇ എം അഗസ്തി. ചാനൽ സർവേകൾ പെയ്ഡ് സർവേകളാണെന്നും അഗസ്തി പറഞ്ഞു ചാനൽ സർവേകളിൽ വിശ്വാസികളല്ല. മണി ജയിച്ചാൽ താൻ തല മുണ്ഡനം ചെയ്യും. മറിച്ചായാൽ ചാനൽ മേധാവി തല മുണ്ഡനം ചെയ്യുമോയെന്നും അഗസ്തി ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദി ചാനലുകളെ വിലയ്‌ക്കെടുത്ത പോലെയാണ് ഇപ്പോൾ കേരളത്തിലെന്നും അഗസ്തി പറഞ്ഞു

Read More