Headlines

മണ്ണാർക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; ലോറി കത്തിനശിച്ചു

മണ്ണാർക്കാട് തച്ചമ്പാറയിൽ ഗ്യാസ് ടാങ്കറും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചരക്കുലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ലോറി പൂർണമായും കത്തിനശിച്ചു. അതേസമയം ഗ്യാസ് ടാങ്കറിലേക്ക് തീ പടരാത്തത് വലിയ ദുരന്തം ഒഴിവാക്കി ഗ്യാസ് ചോർച്ച സംഭവിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചതായി അഗ്നിശമന സേന അറിയിച്ചു. പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. ടാങ്കറിലെ ഗ്യാസ് മറ്റൊരു ടാങ്കറിലേക്ക് മാറ്റും. മംഗലാപുരത്ത് നിന്ന് കേരളത്തിലേക്ക് വന്ന ടാങ്കറും തമിഴ്‌നാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്.

Read More

പൊതു അവധി ദിവസങ്ങളിലും ഇനി മുതൽ കോവിഡ് വാക്സിൻ നൽകാന്‍ നിർദേശം

ഈ മാസത്തെ പൊതു അവധി ദിവസം ഉൾപ്പെടെ എല്ലാ ദിവസവും കോവിഡ് വാക്സിൻ നൽകാൻ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ നിർദേശം. അവധി ദിവസങ്ങള്‍ കണക്കിലെടുക്കാതെ പൊതു, സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 45 ദിവസം കൊണ്ട് 45 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്. വാക്സീന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍…

Read More

1835 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; ഇനി ചികിത്സയിലുള്ളത് 26,201 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1835 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 180, കൊല്ലം 145, പത്തനംതിട്ട 55, ആലപ്പുഴ 193, കോട്ടയം 138, ഇടുക്കി 53, എറണാകുളം 157, തൃശൂർ 181, പാലക്കാട് 49, മലപ്പുറം 197, കോഴിക്കോട് 264, വയനാട് 48, കണ്ണൂർ 137, കാസർഗോഡ് 38 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,201 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,96,239 പേർ ഇതുവരെ കോവിഡിൽ…

Read More

1835 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; ഇനി ചികിത്സയിലുള്ളത് 26,201 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1835 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 180, കൊല്ലം 145, പത്തനംതിട്ട 55, ആലപ്പുഴ 193, കോട്ടയം 138, ഇടുക്കി 53, എറണാകുളം 157, തൃശൂർ 181, പാലക്കാട് 49, മലപ്പുറം 197, കോഴിക്കോട് 264, വയനാട് 48, കണ്ണൂർ 137, കാസർഗോഡ് 38 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,201 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,96,239 പേർ ഇതുവരെ കോവിഡിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 2798 പേർക്ക് കൊവിഡ്, 11 മരണം; 1835 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2798 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂർ 345, എറണാകുളം 327, തൃശൂർ 240, കൊല്ലം 216, കോട്ടയം 199, കാസർഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, ഇടുക്കി 123, പാലക്കാട് 113, ആലപ്പുഴ 98, വയനാട് 66 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊവിഡ് വാക്സിനേഷന്‍ കേന്ദ്രം

  നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊവിഡ് വാക്സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. രണ്ടാം ടെര്‍മിനലില്‍ ആണ് വാക്സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളത്തിന്റെ ആഗമന ടെര്‍മിനലുകളില്‍ കൊവിഡ് ടെസ്റ്റിങ് കൗണ്ടറുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വിമാനത്താവള ജീവനക്കാര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും കൊവിഡ് പരിശോധന, വാക്സിനേഷന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച്, 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നിലവില്‍ വാക്സിന്‍ നല്‍കുന്നത്. ഒരു ഡോസിന് 250 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ച് വരെ വാക്സിന്‍ കേന്ദ്രം പ്രവര്‍ത്തിക്കും. കൊവിന്‍ വെബ്സൈറ്റിലൂടെ…

Read More

തിരഞ്ഞടുപ്പു പ്രചാരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രവര്‍ത്തകന്‍ മരിച്ചു. ആര്യനാട് തുമ്പുംകോണം പ്ലാമൂട് വീട്ടില്‍ പ്രദീപ് (40) ആണ് മരിച്ചത്. അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥന്റെ പ്രചാരണത്തിനിടയിലായിരുന്നു അപകടം. ചാമവിള ഭാഗത്ത് വാഹന പ്രചാരണത്തിലായിരുന്ന ശബരീനാഥനൊപ്പം അകമ്പടിയായി ബൈക്കില്‍ പ്രദീപുമുണ്ടായിരുന്നു. അടുത്ത സ്വീകരണ സ്ഥലമായ പാലൈകോണം ജംഗ്ഷനിലേക്കു പോകുമ്പോള്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതോടെ ബൈക്ക് അതില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രദീപിനെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

Read More

വിനോദയാത്രക്ക് പോയ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മലപ്പുറം: ഇടുക്കിയിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥി സംഘത്തിലെ ഒരാള്‍ മുങ്ങിമരിച്ചു. കല്‍പകഞ്ചേരി ജിവിഎച്ച്എസ്എസില്‍ നിന്നും വിനോദയാത്രയ്ക്കു പോയ സംഘത്തിലെ വിദ്യാര്‍ഥിയും വരമ്പനാലയിലെ കടായിക്കല്‍ നാസര്‍ എന്ന മാനുപ്പയുടെ മകനുമായ നിഹാല്‍ ( 17) ആണ് മരിച്ചത്. സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്നതിനിടെ തലയിടിച്ചാണ് മരണം. മൃതദേഹം ഇടുക്കി കട്ടപ്പന മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുണ്ട്. കൊവിഡ് പരിശോധന കഴിഞ്ഞ് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കൂ. പ്ലസ് ടു, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ഇടുക്കിയിലേക്ക് വിനോദയാത്ര പോയിരുന്നു. അധ്യാപകരുടെ…

Read More

ആലപ്പുഴ ബൈപാസിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു; ഒരാൾക്ക് പരുക്ക്

ആലപ്പുഴ ബൈപ്പാസിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാർ യാത്രികനായ കളപ്പുര വാർഡിൽ ആന്റണി മകൻ ആഷ്‌ലിൻ ആന്റണി(26)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജിഷ്ണു(24)വിനെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം. മാളിമുക്ക് മേൽപ്പാലത്തിന് മുകളിൽ വെച്ചാണ് മിനി ലോറിയുമായി കാർ കൂട്ടിയിടിച്ചത്.

Read More

വാളയാർ കേസ് സിബിഐ ഏറ്റെടുത്തു; പാലക്കാട് പോക്‌സോ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു

വാളയാർ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പാലക്കാട് പോക്‌സോ കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് പ്രതികൾക്കെതിരെയാണ് എഫ് ഐ ആർ സിബിഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. പോക്‌സോ, എസ് സി/എസ് ടി നിയമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2017 ജനുവരി 13നും മാർച്ച് 4നുമാണ് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ വി മധു, എം മധു, പ്രദീപ് എന്നിവരെ…

Read More