Headlines

മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി നിർബന്ധിച്ചു; സന്ദീപ് നായർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി സമ്മർദം ചെലുത്തിയതായി സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച്. ഇന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ വെച്ചാണ് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാണ് സന്ദീപ് മൊഴി നൽകിയത്. ഇ ഡിക്കെതിരെ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

Read More

കൊവിഡ് വ്യാപനം: കലാശക്കൊട്ടിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ആൾക്കൂട്ടമുണ്ടാകുന്ന തരത്തിൽ കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങൾ ലംഘിച്ചാൽ പോലീസ് കേസെടുക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ഞായറാഴ്ചയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടക്കേണ്ടത്.

Read More

മുങ്ങാന്‍ പോകുന്ന കപ്പലിലെ ക്യാപ്റ്റനാണ് മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സികള്‍ നല്‍കിയ വിശേഷണമാണ് ക്യാപ്റ്റന്‍ എന്നത്. ക്യാപ്റ്റന്‍ എന്ന മുദ്രാവാക്യം വിളിക്കാന്‍ പിആര്‍ ഏജന്‍സികള്‍ തന്നെ 2000 ആളുകളെ സ്ഥിരമായി ഏര്‍പ്പാടാക്കുന്നു. മുങ്ങാന്‍ പോകുന്ന കപ്പലിലെ ക്യാപ്റ്റനാണ് മുഖ്യമന്ത്രിയെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സഹസ്രകോടീശ്വരന്‍മാരുടെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി. സാധാരണക്കാരന്റെയോ ബീഡിത്തൊഴിലാളികളുടെയോ നെയ്ത്ത് തൊഴിലാളികളുടേയോ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയോ ക്യാപ്റ്റനല്ല അദ്ദേഹം. പരാജയ ഭീതികൊണ്ട് മുഖ്യമന്ത്രി ജല്‍പ്പനങ്ങള്‍ നടത്തുകയാണ്. ബോംബ് പൊട്ടുമെന്നത് മുഖ്യമന്ത്രിയുടെ സൃഷ്ടിയാണ്. പരാജയ കാരണങ്ങളില്‍ നിന്നും രക്ഷനേടാനുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലിന്റെ ഭാഗമാണ്…

Read More

2287 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 26,407 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2287 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 141, കൊല്ലം 201, പത്തനംതിട്ട 116, ആലപ്പുഴ 141, കോട്ടയം 190, ഇടുക്കി 48, എറണാകുളം 393, തൃശൂർ 184, പാലക്കാട് 57, മലപ്പുറം 160, കോഴിക്കോട് 178, വയനാട് 44, കണ്ണൂർ 275, കാസർഗോഡ് 159 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.10,98,526 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂർ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസർഗോഡ് 184, കോട്ടയം 184, തൃശ്ശൂർ 182, കൊല്ലം 158, പത്തനംതിട്ട 111, പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71,വയനാട് 69 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത്…

Read More

പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിൽ; നേമത്തെ അടക്കം പ്രചാരണ പരിപാടികൾ റദ്ദാക്കി

പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിൽ. ഇതോടെ നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണം പ്രിയങ്ക റദ്ദാക്കി. കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പ്രചാരണ പരിപാടികൾ റദ്ദാക്കിയത്. ഇന്ന് അസമിലാണ് പ്രിയങ്കയുടെ പ്രചാരണം നിശ്ചയിച്ചിരുന്നത്. നാളെ തമിഴ്‌നാട്ടിലും നാലാം തീയതി കേരളത്തിലും വരാനായിരുന്നു തീരുമാനം. നാലിന് നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് പ്രിയങ്കയുടെ പ്രചാരണം തീരുമാനിച്ചിരുന്നത്

Read More

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുത്തനെ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുത്തനെ കൂടി. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ വെള്ളിയാഴ്ച്ച സ്വര്‍ണവില പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമായി. വ്യാഴാഴ്ച്ച പവന് 33,320 രൂപയും ഗ്രാമിന് 4,165 രൂപയുമായിരുന്നു നിരക്ക്. ഏപ്രിലിലെ ആദ്യ രണ്ടു ദിനം കൊണ്ട് പവന് 920 രൂപ വര്‍ധിച്ചത് കാണാം. മാര്‍ച്ചില്‍ സ്വര്‍ണത്തിന് 1,560 രൂപയുടെ വിലയിടിവ് സംഭവിച്ചിരുന്നു. പോയമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക്…

Read More

ഹൈലൈറ്റ് മാളിന്റെ വാർഷികത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായ്

വാർഷികാഘോഷങ്ങളുടെ ഭാഗമായി ഹൈലൈറ്റ് മാളിൽ കൊച്ചി മുസിരിസ് ബിനാലെക്ക് സമാനമായി, മലബാറിലെ കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ ജനങ്ങൾക്ക് പരിചയപ്പെടുത്താനും പ്രോത്സാഹനങ്ങളേ കാനും ഒരു വേദി ഒരുക്കുന്നു. കൂടാതെ പ്രമുഖ ഗായകരായ റാസാ ബീഗം, മെഹ്ഫിൽ ഇ സമാ, ശ്രീനാഥ്, നിമിഷ തുടങ്ങിയവരുടെ സംഗീത സായാഹ്നങ്ങൾ, വളർത്തു മൃഗങ്ങളുടെ പ്രദർശനം, വിൻറ്റേജ് കാർ എക്‌സ്‌പോ, അന്തർദേശീയ തലത്തിലുള്ള ഫാഷൻ വീക്ക് എന്നിവയും ഉണ്ടാകും.ഏപ്രിൽ മാസമുനീളം മാളിലെ എല്ലാ ഷോപ്പുകളിലും പ്രത്യേക കിഴിവുകളും അവിശ്വസിനിയമായ ഓഫറുകളും ഉണ്ടാകും. കോവിഡിനു ശേഷം…

Read More

പിണറായി വിജയൻ ഇന്ന് വടകരയിൽ

കേരളം ഉറ്റുനോക്കുന്ന വടകര നിയമസഭാ മണ്ഡലത്തിലെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും. ഇടതുമുന്നണിക്ക് അഭിമാന പോരാട്ടമാണ് മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ ആർ എം പി സ്ഥാനാർഥിയായി കെ കെ രമയാണ് ഇവിടെ ഇടതുമുന്നണിയെ നേരിടുന്നത് എൽജെഡി നേതാവ് മനയത്ത് ചന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർഥി. ടിപി വധത്തിന്റെ അലയൊലികൾ വീണ്ടും സജീവമാക്കി നിർത്തി വോട്ട് പിടിക്കാമെന്ന പ്രതീക്ഷയാണ് യുഡിഎഫിനും ആർഎംപിക്കും. എന്നാൽ ഇതിനെ ഏതുവിധേനയും പ്രതിരോധിക്കുകയാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. പിണറായി പ്രചാരണത്തിനായി നേരിട്ടിറങ്ങുന്നതോടെ പ്രവർത്തകരും ആവേശത്തിലാണ്. വടകര…

Read More

നരേന്ദ്രമോദിയുടെ കേരളത്തിലെ രണ്ടാംഘട്ട പ്രചാരണം ഇന്ന്; പത്തനംതിട്ടയിലും തലസ്ഥാനത്തും സംസാരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണാർഥം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാംഘട്ട പ്രചാരണം ഇന്ന് നടത്തും. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് പ്രചാരണ പരിപാടികൾ. ഉച്ചയ്ക്ക് ഒരു മണിയോടെ പത്തനംതിട്ടയിൽ പ്രധാനമന്ത്രി ഹെലികോപ്റ്ററിലെത്തും പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുസമ്മേളനം നടക്കും. കെ സുരേന്ദ്രൻ, വി മുരളീധരൻ, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സ്ഥാനാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. കോഴിക്കോട് ബേപ്പൂരിലും പാലക്കാട് പറളിയിലും തൃശ്ശൂരിലുമാണ് ചൗഹാന്റെ പരിപാടികൾ

Read More