കൊട്ടിക്കലാശമില്ലെങ്കിലും ആവേശം ചോരാതെ മുന്നണികൾ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണങ്ങൾ ഇന്ന് അവസാനിക്കും. പതിവ് കൊട്ടിക്കലാശത്തിന് വിലക്കുണ്ടെങ്കിലും ആവേശം ഒട്ടും ചോരാതെയാകും മുന്നണികൾ പരസ്യ പ്രചാരണം അവസാനിപ്പിക്കുക. നാളെ നിശബ്ദ പ്രചാരണമാണ്. വോട്ടുകൾ ഉറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാകും സ്ഥാനാർഥികളും പ്രവർത്തകരും പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 മണ്ഡലങ്ങളിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് രാഹുൽ ഗാന്ധി, അമിത് ഷാ, വൃന്ദ കാരാട്ട് തുടങ്ങിയ ദേശീയ നേതാക്കളാണ് കേരളത്തിൽ ആവേശം തീർക്കാനുള്ളത്. രാഷ്ട്രീയ പോരും ചൂടുപിടിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ വാർത്തകളിൽ…