Headlines

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു

നടനും തിരക്കഥകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു.വൈക്കത്തെ വസതിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ദീർഘകാലമായി രോഗബാധിതനായിരുന്നു. സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് സ്വവസതിയിൽ നടക്കും ഉള്ളടക്കം, അങ്കിൾബൺ, പവിത്രം, തച്ചോളി വർഗീസ് ചേകവൻ, അഗ്നിദേവൻ, മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും പി ബാലചന്ദ്രന്റേതായിരുന്നു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വൺ ആണ് അവസാന ചിത്രം 1989ൽ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. 1989ൽ നാടക…

Read More

ഇന്ന് നിശബ്ദ പ്രചാരണം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നാളെ

നിയമസഭാ തെരഞ്ഞെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചാരണമാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും പോർവിളികളുമായുള്ള പരസ്യപ്രചാരണം ഇന്നലെ വൈകുന്നേരത്തോടെ അവസാനിച്ചിരുന്നു. കൊട്ടിക്കലാസം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നുവെങ്കിലും ഒട്ടും ശോഭ കുറയാതെയാണ് മുന്നണികളും പാർട്ടികളും തങ്ങളുടെ പരസ്യപ്രചാരണം അവസാനിപ്പിച്ചത് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് കോടി എഴുപത്തിനാല് ലക്ഷം വോട്ടർമാരാണ് ജനവിധി നിർണയിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് പോളിംഗ്. മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒമ്പത് മണ്ഡലങ്ങളിൽ വൈകുന്നേരം…

Read More

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട 74, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

അപരനെ നിർത്തിയത് മാന്യതയില്ലാത്ത പ്രവർത്തി; ജോസ് കെ മാണിക്ക് പരാജയഭീതിയെന്ന് മാണി സി കാപ്പൻ

പാലായിൽ തന്റെ പേരിൽ അപരനെ നിർത്തിയത് ജോസ് കെ മാണിക്ക് പരാജയഭീതിയെ തുടർന്നെന്ന് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ. ഇത് മാന്യതയുള്ള ആരും ചെയ്യുന്ന പ്രവർത്തിയല്ല. പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി വോട്ട് പിടിക്കുകയാണെന്നും മാണി സി കാപ്പൻ ആരോപിച്ചു തനിക്ക് 15,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. ഇടതുമുന്നണി വിട്ട് വന്ന മാണി സി കാപ്പനും ഇടതുമുന്നണിയിലേക്ക് ചേക്കേറിയ ജോസ് കെ മാണിയും തമ്മിലാണ് പാലായിൽ ഏറ്റുമുട്ടുന്നത്.

Read More

തിരുവനന്തപുരത്തെ അപ്പാർട്ടമെന്റിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ അപ്പാർട്ടമെന്റിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ. വലിയശാല സ്വദേശി വൈശാഖിനെയാണ്(32) മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് കൃത്യം നടന്നതെന്ന് കരുതുന്നു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.  

Read More

പി ജയരാജൻ പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, മാധ്യമങ്ങൾ പക്ഷേ വക്രീകരിച്ച് ചിത്രീകരിച്ചു: മുഖ്യമന്ത്രി

വ്യക്തിപൂജ വിവാദത്തിൽ പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വസ്തുതയാണ്. പി ജയരാജന്റെ പിന്നാലെ മാധ്യമങ്ങൾ കൂടിയിരിക്കുകയാണ്. എന്നാൽ അതുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടില്ല ജയരാജൻ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതയാണ്. അതിലെന്താണ് തെറ്റുള്ളത്. എവിടെയെങ്കിലും പോകുമ്പോൾ ചെറിയ കുഞ്ഞുങ്ങൾ പോലും സ്‌നേഹം പ്രകടിപ്പിക്കുകയാണ്. അതൊക്കെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. പാട്ടെഴുതി എനിക്കൊരു വീട്ടമ്മ കൊണ്ടുതന്നിരുന്നു. കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. ജയരാജൻ പറഞ്ഞ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്…

Read More

മുഖ്യമന്ത്രി ഈസ്റ്റർ ആശംസ നേർന്നു

ലോകമെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഈസ്റ്റർ ആശംസ നേർന്നു. പ്രതീക്ഷയുടെ പ്രകാശം പരത്തിക്കൊണ്ട് വീണ്ടുമൊരു ഈസ്റ്റർ കൂടി വന്നെത്തുകയാണ്. ഏത് പീഡാനുഭവത്തിന്റെ ദുഃഖവെള്ളിക്കുമപ്പുറം അതിജീവനത്തിന്റേതായ ഒരു ഉയിർത്തെഴുന്നേൽപ്പുണ്ട് എന്ന പ്രതീക്ഷയുടെ സന്ദേശമാണ് ഈസ്റ്റർ നമുക്ക് നൽകുന്നത്. എല്ലാവിധ വൈജാത്യങ്ങൾക്കുമപ്പുറത്തുള്ള മനുഷ്യത്വത്തിന്റെ ഒരുമ കൊണ്ട് കൂടുതൽ ചേർന്നുനിന്ന് പ്രവർത്തിക്കുവാൻ ഈസ്റ്റർ നമുക്ക് പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈസ്റ്റർ ആശംസ നേർന്നു. ഈസ്റ്റർ ജനമനസുകളിൽ പ്രത്യാശയുടെയും അനുകമ്പയുടെയും പ്രകാശം ചൊരിയട്ടെയെന്നും…

Read More

തെരഞ്ഞെടുപ്പ് ജോലി; ബാങ്ക് സേവനങ്ങള്‍ തടസപ്പെടാൻ സാധ്യത

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിക്ക്‌ ബാങ്ക് ഓഫീസർമാരെക്കൂടി നിയോഗിച്ചിരിക്കുന്നതിനാൽ പല ബാങ്ക് ശാഖകളിലും സേവനം തടസപ്പെട്ടേക്കുമെന്ന് സൂചന. തിങ്കളാഴ്ചയും ബുധനാഴ്ചയും സേവനം തടസ്സപ്പെടാനാണ് സാധ്യത ഏറെയുള്ളത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. ബുധനാഴ്ച ഓൺഡ്യൂട്ടിയും ലഭിക്കുന്നതാണ്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് പ്രമാണിച്ച് അവധിയാണ്. അതിനാൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പലശാഖകളും പൂർണതോതിൽ പ്രവർത്തിച്ചേക്കില്ല.

Read More

കോവിഡ് രണ്ടാം തരംഗം: കേരളത്തിലെ 6 ജില്ലകളിൽ അതീവ ഗുരുതര സാഹചര്യമെന്ന് കേന്ദ്രം

കേരളത്തിലെ 6 ജില്ലകളിൽ കോവിഡ് സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര കൊവിഡ് ദൗത്യ സംഘാംഗം. രോഗവ്യാപനം തീവ്രമായ കണ്ണൂരില്‍ കൊവിഡ് പടരാനുള്ള സാധ്യത ഏറെയാണ്. വോട്ടിംഗ് ദിവസം കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗവ്യാപനം മെയ് അവസാനം വരെ വെല്ലുവിളി ഉയര്‍ത്തുമെന്നും , 35വയസിന് മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ അവസാനവാരമോ, മെയ് ആദ്യം മുതലോ വാക്സീന്‍ നല്‍കിതുടങ്ങുമെന്നും ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ദൗത്യസംഘത്തിലെ ഡോ. സുനീല ഗാര്‍ഗ്യ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം തരംഗം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് ഡോ…

Read More

പിണറായിയുടെ റോഡ്​ഷോ ഇന്ന്; ചടങ്ങിൽ മലയാളത്തിന്റെ പ്രിയതാരങ്ങളും

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ നായകൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മണ്ഡലത്തില്‍ റോഡ്​ ഷോ നടത്തും. എല്‍.ഡി.എഫ് ധര്‍മ്മടം നിയോജകമണ്ഡലം ഇന്ന് ഉച്ചയ്ക്ക് 2.30 മുതല്‍ 6.30 വരെ നടക്കുന്ന ​ റോഡ് ഷോയിൽ മലയാളത്തിന്റെ പ്രിയതാരങ്ങളും പങ്കെടുക്കും. പ്രകാശ് രാജ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, മധുപാല്‍ തുടങ്ങി കലാ-സാംസ്‌കാരികമേഖലയിലെ പ്രമുഖരാണ് ചടങ്ങിൽ അണിനിരക്കുന്നത്. കോവിഡ് പ്രൊട്ടോക്കോളും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബൈക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Read More