Headlines

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

കൊവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു കർശന നിയന്ത്രണങ്ങളോടെ

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം തെരഞ്ഞെടുപ്പ് നടപടികളെന്ന് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ മാസ്‌ക്, സാനിറ്റൈസർ, കൈയുറകൾ എന്നിവയും, സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കും. പൊതുതിരഞ്ഞെടുപ്പിന്റെ ഓരോഘട്ടത്തിലും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ് പോളിങ് സ്റ്റേഷനുകൾ നിർബന്ധമായും അണുവിമുക്തമാക്കണം. മുഴുവൻ പോളിങ് ബൂത്തുകളിലും തെർമൽ സ്‌കാനറും പിപിഇ കിറ്റുകളും ബ്രേക്ക് ദ ചെയിൻ കിറ്റുകളും ഉണ്ടെന്ന് ഉറപ്പാക്കണം. മാസ്‌ക്ക് കോർണറും ബൂത്തുകളിൽ സജ്ജീകരിക്കണം. പ്ലാസ്റ്റിക്…

Read More

അരിതാ ബാബുവിനെതിരായ പരാമർശം: എ എം ആരിഫ് മാപ്പ് പറയണമെന്ന് ചെന്നിത്തല

കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച എഎം ആരിഫ് എംപി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അരിതാ ബാബു മത്സരിക്കുന്നത് പാൽ സൊസൈറ്റിയിലേക്കല്ലെന്ന പരാമർശം വില കുറഞ്ഞതാണ്. അരിതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണിത് ഇതിന് കായംകുളം ജനത തക്ക മറുപടി നൽകും. എംപിയുടെ പരാമർശം സ്വന്തം സ്ഥാനത്തിന് ചേരാത്തതാണ്. അതിനെ ശക്തമായി അപലപിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല, കേരളാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓർക്കണമെന്നായിരുന്നു ആരിഫിന്റെ…

Read More

കളിച്ചുകൊണ്ടിരിക്കെ ഒ​​ന്ന​​ര വ​​യ​​സ്സു​​കാ​​ര​​ന്‍ ബ​​ക്ക​​റ്റി​​ലെ വെ​​ള്ള​​ത്തി​​ല്‍ വീ​​ണ് മ​​രി​​ച്ചു

കു​​റ്റ്യാ​​ടി: കാ​​യ​​ക്കൊ​​ടി​​യി​​ല്‍ ഒ​​ന്ന​​ര വ​​യ​​സ്സു​​കാ​​ര​​ന്‍ ബ​​ക്ക​​റ്റി​​ലെ വെ​​ള്ള​​ത്തി​​ല്‍ വീ​​ണ് മു​​ങ്ങി മ​​രി​​ച്ചു. നെ​​ല്ലി​​യു​​ള്ള​​തി​​ല്‍ ല​​ത്തീ​​ഫി​‍െന്‍റ​​യും സ​​മീ​​റ​​യു​​ടെ​​യും മ​​ക​​ന്‍ ആ​​ദം ഐ​​ബ​​ക്കാ​​ണ് വീ​​ട്ടു​​മു​​റ്റ​​ത്ത് ക​​ളി​​ച്ചു കൊ​​ണ്ടി​​രി​​ക്കെ ബ​​ക്ക​​റ്റി​​ല്‍ സം​​ഭ​​രി​​ച്ചു വെ​​ച്ച വെ​​ള്ള​​ത്തി​​ല്‍ വീ​​ണ​​ത്. കു​​ഞ്ഞി​‍െന്‍റ സ​​മീ​​പ​​ത്തു ത​​ന്നെ​​യു​​ണ്ടാ​​യി​​രു​​ന്ന മാ​​താ​​വ് അ​​ത്യാ​​വ​​ശ്യ​​ത്തി​​ന് മ​​റ്റൊ​​രു ഭാ​​ഗ​േ​​ത്ത​​ക്ക്​ തി​​രി​​ഞ്ഞ​​പ്പോ​​ഴാ​​ണ് അ​​പ​​ക​​ടം. ബ​​ക്ക​​റ്റി​​ന​​ടു​​ത്തേ​​ക്ക് നീ​​ങ്ങി​​യ കു​​ഞ്ഞ് ത​​ല​​കു​​ത്തി വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ന്‍ പു​​റ​​ത്തെ​​ടു​​ത്ത് കു​​റ്റ്യാ​​ടി ഗ​​വ.​​ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. പോ​​സ്​​​റ്റ്​​​മോ​​ര്‍​​ട്ട​​ത്തി​​ന് മൃ​​ത​​ദേ​​ഹം കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലേ​​ക്ക​​യ​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച ഉ​​ച്ച​​ക്ക് കാ​​യ​​ക്കൊ​​ടി ജു​​മാ​​സ്ജി​​ദ് ഖ​​ബ​​ര്‍​​സ്ഥാ​​നി​​ല്‍ ഖ​​ബ​​റ​​ട​​ക്കും. സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍:…

Read More

മഞ്ചേശ്വരത്ത് സിപിഎം വോട്ടുകൾ ചോദിച്ചതിൽ ഉറച്ചുനിൽക്കുന്നതായി മുല്ലപ്പള്ളി

മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ സിപിഎം വോട്ട് ചോദിച്ചതിൽ ഉറച്ച് നിൽക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം വോട്ട് യുഡിഎഫിന് നൽകണമെന്നാണ് അഭ്യർഥിച്ചത്. മണ്ഡലത്തിൽ ദുർബലനായ സ്ഥാനാർഥിയെ സിപിഎം നിർത്തിയ സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു തലശ്ശേരിയിൽ ബിജെപിയുടെ പത്രിക തള്ളിയത് മനപ്പൂർവമാണ്. സിപിഎമ്മിനെ സഹായിക്കാൻ വേണ്ടിയാണിത്. മനഃസാക്ഷിക്ക് വോട്ട് ചെയ്യാൻ അഭ്യർഥിച്ചതിലൂടെ ഷംസീറിന് വോട്ട് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. സിഒടി നസീറിന് പിന്തുണയെന്ന് ബിജെപി ഇപ്പോൾ പറയുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മഞ്ചേശ്വരത്ത് സിപിഎം വോട്ടുകൾ ചോദിച്ച…

Read More

ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; വർക്കല ഇടവയിൽ രണ്ടു പേർ അറസ്റ്റിൽ

കൊല്ലം: റെയിൽവേ ട്രാക്കില്‍ തെങ്ങിന്‍തടി ​വെച്ച്‌ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച രണ്ടു പേർ അറസ്റ്റിലായി. അട്ടിമറി ശ്രമം നടത്തി മണിക്കൂറുകള്‍ക്കകമാണ് റെയില്‍വേ പൊലീസ് പ്രതികളെ പിടികൂടിയത്. ഇടവ തൊടിയില്‍ ഹൗസില്‍ സാജിദ് (27), കാപ്പില്‍ ഷൈലജ മന്‍സിലില്‍ ബിജു (30) എന്നിവരെ പിടികൂടി. ഞാ‍യറാഴ്ച പുലര്‍ച്ച 12.50ഓടെ ഇടവക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയില്‍വേ ട്രാക്കിലാണ് സംഭവം. ട്രാക്കിൽ തെങ്ങിൻ തടി വെച്ചതിനു പിന്നാലെ അതുവഴി കടന്നുവന്ന ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് ട്രെയിൻ തടിയിൽ തട്ടിയ…

Read More

കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി

കണ്ണൂർ മമ്പറത്ത് സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയിൽ. സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം ആരോപിച്ചു. ദുഷ്ടമനസ്സുകളാണ് ഇത്തരം പ്രവർത്തിക്ക് പിന്നിലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു പ്രദേശത്ത് ആർഎസ്എസ് ഗുണ്ടാസംഘമുണ്ട്. അവരാണെങ്കിൽ ക്വട്ടേഷനിൽ പങ്കെടുക്കുന്നവരാണ്. എത്രമാത്രം ദുഷ്ടമനസ്സുകളാണ് മുഖ്യമന്ത്രിയുടെ മുഖം വെട്ടിയെടുത്ത് വികൃതമാക്കിയതെന്ന് മനസ്സിലാക്കുന്നതെന്നും എം വി ജയരാജൻ പറഞ്ഞു.

Read More

രണ്ടു തവണ വാക്‌സിൻ സ്വീകരിച്ചയാൾക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

ഗാന്ധിനഗര്‍: രണ്ടുതവണ കോവിഡ് വാക്സിന്‍ സ്വീകരിച്ച കോട്ടയം മെഡിക്കല്‍ കോളജ്​ ജീവനക്കാരിക്ക് കോവിഡ്. അരീപ്പറമ്പ് സ്വദേശിനിയായ 27കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരിയില്‍ മെഡിക്കല്‍ കോളജിലെ സെന്‍ററില്‍നിന്നാണ് ആദ്യ വാക്സിന്‍ സ്വീകരിച്ചത്. ഫെബ്രുവരി 28ന് രണ്ടാമത്തെ ഡോസും സ്വീകരിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിശോധന നടത്തി. ഞായറാഴ്ച പരിശോധനഫലം വന്നപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇവരോട് തല്‍ക്കാലം വീട്ടില്‍തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കി. വാക്‌സിന് വേണ്ടി ഒരുപാട് കാത്തിരുന്നവരാണ് ലോക ജനത. ഒടുവിൽ വാക്‌സിൻ എത്തിയിട്ടും…

Read More

ആലപ്പുഴ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു

ആലപ്പുഴ തുമ്പോളി ദേശീയപാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് പേർ മരിച്ചു. ദമ്പതികളായ രാഹുൽ, ഭാര്യ ഹരിത എന്നിവരാണ് മരിച്ചത്. എഴുപുന്ന ചെമ്മനാട് സ്വദേശികളാണ്. വാഹനത്തിലുണ്ടായിരുന്ന വേണുഗോപാൽ, സീമ എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരുടെ കുട്ടികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു ഞായറാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന കാറും കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

Read More

ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതിയിൽ; തെരഞ്ഞെടുപ്പ് ദിവസം സിബിഐ എന്ത് നിലപാട് സ്വീകരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായ നാളെ ലാവ്‌ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി ആവശ്യപ്പെട്ട രേഖകൾ സിബിഐ ഇതുവരെ സമർപ്പിച്ചിട്ടില്ല. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും സിബിഐ വാദം ആരംഭിച്ചിരുന്നില്ല നാളെ നാലാമത്തെ കേസായിട്ടാണ് ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത്. 27തവണയാണ് കേസ് ഇതിന് മുമ്പ് മാറ്റിവെച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ദിവസമായ നാളെ സിബിഐ കേസിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് നിർണായകമാകുക. രണ്ട് കോടതികൾ കുറ്റവിമുക്തരാക്കി വിധി…

Read More