കണ്ണൂർ മമ്പറത്ത് സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയിൽ. സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം ആരോപിച്ചു. ദുഷ്ടമനസ്സുകളാണ് ഇത്തരം പ്രവർത്തിക്ക് പിന്നിലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു
പ്രദേശത്ത് ആർഎസ്എസ് ഗുണ്ടാസംഘമുണ്ട്. അവരാണെങ്കിൽ ക്വട്ടേഷനിൽ പങ്കെടുക്കുന്നവരാണ്. എത്രമാത്രം ദുഷ്ടമനസ്സുകളാണ് മുഖ്യമന്ത്രിയുടെ മുഖം വെട്ടിയെടുത്ത് വികൃതമാക്കിയതെന്ന് മനസ്സിലാക്കുന്നതെന്നും എം വി ജയരാജൻ പറഞ്ഞു.