കോട്ടയം: ഓണക്കാലത്തെ കൂടിച്ചേരലുകള്‍ കോവിഡ് വ്യാപനത്തിനു കാരണമായെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ശരിവച്ച് ആരോഗ്യവകുപ്പ് കണക്കുകള്‍. പൊതുഗതാഗത്തില്‍ ഉള്‍പ്പെടെ ഒട്ടേറെ ഇളവുകളാണ് ഓണക്കാലത്തെ ഒരാഴ്ചയ്ക്കിടെ സര്‍ക്കാര്‍ നല്‍കിയത്. ഓഗസ്റ്റ് 31നായിരുന്നു തിരുവോണം. ജാഗ്രതയോടെ വേണം ഓണം ആഘോഷിക്കേണ്ടതെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ തുടര്‍ച്ചയായി നല്‍കിയിരുന്നു.
ഓണക്കാലമായതിനാല്‍ ടെസ്റ്റുകള്‍ വ്യാപകമായി കുറഞ്ഞു. അതുവഴി രോഗികളുടെ എണ്ണം ആ സമയത്ത് കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി (ആകെ ടെസ്റ്റുകളില്‍ പോസിറ്റീവ് ആകുന്നവരുടെ എണ്ണം) ഉയര്‍ന്നു തന്നെയായിരുന്നു. രോഗികളുടെ എണ്ണം കുറഞ്ഞതുകണ്ട് തെറ്റിദ്ധരിച്ച് ആരും അലക്ഷ്യമായി പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ അന്നേ മുന്നറിയിപ്പു നല്‍കിയതാണ്. എന്നാല്‍ തുടര്‍ന്നിങ്ങോട്ടുള്ള കണക്കുകളില്‍ സമ്പര്‍ക്ക ബാധിതരുടെ എണ്ണം കുത്തനെ കൂടുകയായിരുന്നു-