സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 37,280 രൂപയായി താഴ്ന്നു. ഗ്രാമിന് 4,660 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1,929.94 ഡോളറാണ് വില. സ്വര്‍ണവില ഓരോ ദിവസവും മാറിമറിയുകയാണ്. ഇന്ന് രണ്ട് തവണയായാണ് കുറഞ്ഞത്.

 

ഒരു പവന്‍ സ്വര്‍ണത്തിന് ആഗസ്ത് ഏഴു മുതല്‍ 42,000 രൂപയും ഒരു ഗ്രാമിന് 5,250 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയിലെ റെക്കോര്‍ഡ് വര്‍ധനയാണ് സ്വര്‍ണ വില ആഗസ്ത് ഏഴ്ന് കുത്തനെ ഉയര്‍ത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുകയാണ്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് വില ഇനിയും കൂടും. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി തുടര്‍ച്ചയായി കുറയുകയാണ്. സാമ്പത്തിക മാന്ദ്യത്തിനൊപ്പം കൊവിഡ് വ്യാപനം കൂടി സ്വര്‍ണ വിപണിയെ ബാധിച്ചു.