സ്വര്‍ണക്കടത്ത് കേസ്; സന്ദീപ് നായര്‍ക്ക് ജാമ്യം അനുവദിച്ചു

കൊച്ചി : തിരുവനന്തപുരത്തെ സ്വർണ കടത്ത് കേസിൽ മൂന്നാം പ്രതി സന്ദീപ് നായര്‍ക്ക് ജാമ്യം. കേസെടുത്ത് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്.

 

എന്നാല്‍ എന്‍.ഐ.എ കേസ് ഉള്ളതിനാല്‍ ഇവർക്ക് പുറത്തിറങ്ങുവാൻ സാധിക്കുന്നതല്ല. കേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.