ജനങ്ങള്‍ ചരിത്രവിജയം നല്‍കുമെന്ന് മുഖ്യമന്ത്രി; ഭരണമാറ്റമുണ്ടാവുമെന്ന് ചെന്നിത്തല
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജനങ്ങള്‍ ചരിത്രവിജയം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി ആര്‍സി അമല സ്‌കൂളില്‍ കുടുംബസമേതം വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളാണ് സര്‍ക്കാരിന്റെ കൂടെ നിന്നത്. ദുരാരോപണങ്ങളെല്ലാം ജനം തള്ളും. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കും. മറ്റു എവിടെയെങ്കിലും യുഡിഎഫ്-ബിജെപി ധാരണയുണ്ടോയെന്ന് അറിയില്ല. ജനങ്ങള്‍ എല്ലാകാര്യങ്ങളിലും അന്തിമവിധി രേഖപ്പെടുത്താന്‍ തയ്യാറായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ പ്രചാരണമുണ്ടായിട്ടും ഒന്നും സംഭവിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിനു സമാനമായ വിധിയെഴുത്തുണ്ടാവും. ഇടതുമുന്നണിയുടെ ജനകീയാടിത്തറ വര്‍ധിച്ചു….