Headlines

‘ബി.ജെ.പിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളം, നേമത്തെ അക്കൗണ്ട് എൽ.ഡി.എഫ് ഇത്തവണ ക്ലോസ് ചെയ്യും’; വർഗീയതയ്ക്ക് കേരളം കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ വികസനത്തെ തുരങ്കം വയ്ക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയകാലത്ത് മോദി സർക്കാർ കൈവിട്ടു.തന്ന അരിക്ക് പോലും കണക്ക് പറഞ്ഞ് പണം വാങ്ങിയവരാണ് കേന്ദ്രത്തിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് സഹായിച്ചതുകൊണ്ടാണ് കഴിഞ്ഞ തവണ നേമത്ത് ബിജെപി ജയിച്ചത്. ആ അക്കൗണ്ട് എൽഡിഎഫ് ഇത്തവണ ക്ലോസ് ചെയ്യും. പ്രധാനമന്ത്രി അടക്കം വന്നിട്ടും സംഘപരിവാറിന് ഇവിടെ സ്വാധീനമുറപ്പിക്കാൻ കഴിയാതിരുന്നത് ഇടതുപക്ഷം ശക്തമായത് കൊണ്ടാണ്. വികസന കാര്യങ്ങളിൽ ഒപ്പം നിൽക്കാൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ട്. എന്നാൽ വികസനത്തിന്…

Read More

ഇത്തവണ വിജയം ഉറപ്പ്, പരാജയ ഭീതി മൂലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വ്യക്തിഹത്യ നടത്തുന്നുവെന്നും ഫിറോസ് കുന്നംപറമ്പില്‍

തവനൂരില്‍ ഇത്തവണ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍. 15 വര്‍ഷം തുടര്‍ച്ചായി ഒരാള്‍ തന്നെ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. കാലമിത്രയായിട്ടും ഒരു കുടിവെള്ള പദ്ധതി പോലും തുടങ്ങിയില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍. പരാജയ ഭീതി മൂലം തന്നെ വ്യക്തിഹത്യ നടത്തി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐഎമ്മും എന്നും ഫിറോസ് പറഞ്ഞു.

Read More

യു.ഡി എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ മഹാപ്രളയത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തും: രമേശ് ചെന്നിത്തല

യു.ഡി എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ മഹാപ്രളയത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ അടിത്തറ തകർത്ത 2018 ലെ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് ഞാന്‍ അന്ന് തന്നെ ചൂണ്ടിക്കാട്ടിയതാണ്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും (ഐ.ഐ.എസ് സി) ശാസ്ത്രീയപഠനങ്ങളിലൂടെ അത് ശരിവച്ചിരിക്കുകയാണ്.നേരത്തേ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും ഇതേ നിഗമനത്തിലെത്തിച്ചേര്‍ന്നിരുന്നു. തികഞ്ഞ ലാഘവത്തോടെ ഡാമുകൾ മാനേജ് ചെയ്തതാണ് പ്രളയത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ കുറ്റപ്പെടുത്താനാണ് ഭരണപക്ഷം ശ്രമിച്ചത്. ഡാം മാനേജ്മെന്റിലെ പിഴവ്…

Read More

നാദാപുരത്തെ അസീസിന്റെ മരണം കൊലപാതകമെന്ന് സൂചന; സഹോദരൻ കഴുത്തു ഞെരിക്കുന്ന വീഡിയോ പുറത്ത്

നാദാപുരം നരിക്കാട്ടേരിയിൽ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന അസീസിന്റെ മരണം കൊലപാതകമെന്ന് സൂചന. കുട്ടിയെ സഹോദരൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുന്നുവെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയാണ് കേസിൽ വലിയ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്് 2020 മെയിലാണ് അബ്ദുൽ അസീസ് മരിക്കുന്നത്. ഇത് ആത്മഹത്യയെന്ന നിലയിലാണ് ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും എത്തിയത്. അതേസമയം കുട്ടിയുടെ രണ്ടാനമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും പീഡനം നേരിടുന്നുണ്ടായിരുന്നതായി നാട്ടുകാർ അന്നുതന്നെ ആരോപിച്ചിരുന്നു കഴിഞ്ഞ ദിവസമാണ് അസീസിന്റെ സഹോദരൻ അസീസിനെ കഴുത്തുഞെരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. ഇതോടെ…

Read More

അദാനിയുമായി നേരിട്ട് വൈദ്യുതി വാങ്ങാൻ കരാർ; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നും ചെന്നിത്തല

അദാനിയിൽ നിന്ന് നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം വൈദ്യുതി ബോർഡ് എടുത്തിട്ടുണ്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി ബോർഡ് മറ്റൊരു കരാർ നേരിട്ട് തന്നെ കഴിഞ്ഞ മാസം ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കരാർ ഉറപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു ഫെബ്രുവരി 15ന് നടന്ന ഫുൾടൈം ഡയറക്ടർ ബോർഡിന്റെ മിനുട്‌സിൽ അജണ്ട 47ൽ ഇതേക്കുറിച്ച് പറയുന്നുണ്ട്. വല്ലഭന് പുല്ലും ആയുധമെന്ന പോലെ ഏതിലും എന്തിലും അഴിമതി നടത്താനുള്ള സർക്കാരിന്റെ വൈഭവമാണ്…

Read More

അദാനിയുമായി നേരിട്ട് വൈദ്യുതി വാങ്ങാൻ കരാർ; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നും ചെന്നിത്തല

അദാനിയിൽ നിന്ന് നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം വൈദ്യുതി ബോർഡ് എടുത്തിട്ടുണ്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി ബോർഡ് മറ്റൊരു കരാർ നേരിട്ട് തന്നെ കഴിഞ്ഞ മാസം ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കരാർ ഉറപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു ഫെബ്രുവരി 15ന് നടന്ന ഫുൾടൈം ഡയറക്ടർ ബോർഡിന്റെ മിനുട്‌സിൽ അജണ്ട 47ൽ ഇതേക്കുറിച്ച് പറയുന്നുണ്ട്. വല്ലഭന് പുല്ലും ആയുധമെന്ന പോലെ ഏതിലും എന്തിലും അഴിമതി നടത്താനുള്ള സർക്കാരിന്റെ വൈഭവമാണ്…

Read More

ഇരട്ട വോട്ട് ചെയ്തതായി കണ്ടെത്തിയാൽ ക്രിമിനൽ നടപടി: തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇരട്ടവോട്ട് ചെയ്തതായി കണ്ടെത്തിയാൽ ക്രിമിനൽ കേസ് ഉൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം തയ്യാറാക്കിയിരിക്കുന്നത്. ഇരട്ടവോട്ടുള്ളയാൾ എത്തിയാൽ ഒപ്പും പെരുവിരൽ അടയാളവും എടുക്കണമെന്നതാണ് മറ്റൊരു നിർദേശം. ഇരട്ടവോട്ടുകളുടെ പട്ടിക അതത് വരണാധികാരികൾക്ക് കൈമാറണം. ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന സത്യവാങ്മൂലം വാങ്ങണം. ഇരട്ടവോട്ടുള്ളവരുടെ ഫോട്ടോ എടുക്കുകയും സൂക്ഷിക്കുകയും വേണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

Read More

ദേശീയപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് കേരളത്തിലേത്; ബിജെപിയെ പ്രതിരോധിച്ചത് എൽഡിഎഫ്: മുഖ്യമന്ത്രി

കേരളത്തിൽ ബിജെപിയെ പ്രതിരോധിച്ചത് എൽ ഡി എഫ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോലീബി സഖ്യത്തെ ചെറുത്ത് തോൽപ്പിച്ചത് വടകരയിലെയും ബേപ്പൂരിലെയും ജനങ്ങളാണ്. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുടങ്ങാൻ സഹായിച്ചത് കോൺഗ്രസാണെന്നും പിണറായി പറഞ്ഞു ദേശീയ പ്രധാന്യമുള്ള തെരഞ്ഞെടുപ്പാണ് കേരളത്തിലേത്. ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങളാണ് അതിന് കാരണം. നാടിന്റെ മതനിരപേക്ഷത തകർക്കാനും ഭരണഘടനയുടെ മൂല്യങ്ങൾ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അങ്ങനെയുള്ള ഈ കാലഘട്ടത്തിൽ മതനിരപേക്ഷത സംരക്ഷിക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തെ പ്രതീക്ഷയോടെയാണ് ദേശീയതലത്തിൽ നോക്കുന്നത്…

Read More

ബത്തേരി മണ്ഡലം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രിക

സുല്‍ത്താന്‍ ബത്തേരി മണ്ഡലം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രിക.  കാർഷിക- ടൂറിസം – വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍. മണ്ഡലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 45 കാര്യങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  കാര്‍ഷിക മേഖല ടൂറിസം ആരോഗ്യം, വിദ്യാഭ്യാസം, കായികം, പാര്‍പ്പിടം, കുടിവെള്ളം, കലകള്‍ എന്നീ മേഖലകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്നതും, മണ്ഡലം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുമായ വിഷയങ്ങള്‍ പ്രകടന പത്രികയില്‍ പറയുന്നുണ്ട്. രണ്ട് പതിറ്റാണ്ട് മണ്ഡലം നേരിടുന്ന രാത്രിയാത്ര നിരോധനം നീക്കാന്‍ മനുഷ്യസാധ്യമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും,…

Read More

കൊവിഡ് വ്യാപനം: കലാശക്കൊട്ടിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ആൾക്കൂട്ടമുണ്ടാകുന്ന തരത്തിൽ കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങൾ ലംഘിച്ചാൽ പോലീസ് കേസെടുക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ഞായറാഴ്ചയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടക്കേണ്ടത്.

Read More