Headlines

ഇടതുപക്ഷത്തെ വെറുക്കാനാകില്ല; അവരെല്ലാം തന്റെ സഹോദരി സഹോദരൻമാർ: രാഹുൽ ഗാന്ധി

രാഷ്ട്രീയമായ വിയോജിപ്പുകളുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാകില്ലെന്ന് രാഹുൽ ഗാന്ധി. അവരെല്ലാം എന്റെ സഹോദരി സഹോദരൻമാരാണ്. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചർച്ചകൾ തുടരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു മാനന്തവാടിയിൽ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ. യുഡിഎഫ് അധികാരത്തിൽ വന്നാൽ വയനാടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കും. ആശയപോരാട്ടങ്ങൾക്കപ്പുറം വയനാടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള തെരഞ്ഞെടുപ്പായി ഇതിനെ കാണും. വയനാട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവസരം ലഭിച്ചിട്ടും ഇടത് സർക്കാർ അവസരം വിനിയോഗിച്ചില്ലെന്നും രാഹുൽ പറഞ്ഞു.

Read More

വ്യാജസന്ദേശങ്ങളും ശബ്ദാനുകരണങ്ങളും പ്രചരിപ്പിക്കുന്നു; ജനവിധി വികസനവിരോധികൾക്കുള്ള തിരിച്ചടിയായിരിക്കുമെന്ന് മുഖ്യമന്ത്രി

എൽഡിഎഫ് സർക്കാരിനെതിരെ ഉന്നയിച്ച ഒരാരോപണവും വിശ്വാസ്യതയുള്ളതാണെന്ന് തെളിയിക്കാൻ ഉന്നയിച്ചവർക്ക് സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ ഫലിക്കാതാകുമ്പോൾ അവസാനത്തെ അടിയറവാണ് അപവാദപ്രചാരണം. പല ആയുധങ്ങളും അണിയറയിൽ തയ്യാറാകുന്നുണ്ട് വ്യാജസന്ദേശങ്ങൾ, കൃത്രിമരേഖകളുടെ പകർപ്പുകൾ, ശബ്ദാനുകരണ സംഭാഷണങ്ങൾ എന്നിവ ഇപ്പോൾ തന്നെ പ്രചരിപ്പിക്കുന്നു. സംഘ്പരിവാറിന്റെ കൈപിടിച്ച് കേന്ദ്ര ഏജൻസികളുടെ അകമ്പടിയോടെ കേരളത്തിലെ എൽഡിഎഫിനെ തകർക്കാനിറങ്ങിയ യുഡിഎഫിന് കേരളാ രാഷ്ട്രീയത്തിൽ തന്നെ റോൾ ഇല്ലാതാകും. കേരള സർക്കാരിന്റെ വികസനം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് കിഫ്ബിക്കെതിരെ ഒന്നിന് പുറകെ ഒന്നായി അന്വേഷണ ഏജൻസികളെ ഇറക്കുന്നത്….

Read More

കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മിണിക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മിണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പര്യടനം നിർത്തിവെച്ച സ്ഥാനാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ചമ്മിണിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അവസാന വട്ട ഓട്ടത്തിന് തയ്യാറെടുക്കുന്നതിനിടെ സ്ഥാനാർഥി തന്നെ കിടപ്പിലായത് യുഡിഎഫ് ക്യാമ്പിലെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കൊച്ചി കോർപറേഷൻ മുൻ മേയർ കൂടിയാണ് ചമ്മിണി.

Read More

വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ തയ്യാറുണ്ടോ; ചെന്നിത്തലയെ വെല്ലുവിളിച്ച് പിണറായി

വികസനവും ക്ഷേമവും സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രതിപക്ഷം വികസനവും ക്ഷേമവും സംബന്ധിച്ച ചർച്ചയ്ക്ക് തയ്യാറാണോയെന്നാണ് കേരളത്തിന് അറിയേണ്ടത്. അവർക്ക് ധൈര്യമുണ്ടെങ്കിൽ അവരുടെ 2011-16 കാലത്തെ പ്രകടനവും ഞങ്ങളുടെ അഞ്ച് വർഷങ്ങളും താരതമ്യം ചെയ്യട്ടേ. പ്രതിപക്ഷ നേതാവ് ഇതിന് തയ്യാറാണോ എന്നായിരുന്നു പിണറായിയുടെ ചോദ്യം.

Read More

ഇടത് സർവീസ് സംഘടനകളെ ഉപയോഗിച്ച് മുഖ്യമന്ത്രി വ്യാജവോട്ട് ചേർത്തുവെന്ന് ചെന്നിത്തല

ഇടത് സർവീസ് സംഘടനകളെ ഉപയോഗിച്ച് മുഖ്യമന്ത്രി വ്യാജവോട്ട് ചേർത്തുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് ഏകാധിപത്യ ശൈലിയാണ്. വ്യാജ പ്രതിച്ഛായയുണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നത്. വ്യാജവോട്ട് വിഷയം തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ഗൗരവമായി എടുക്കണം. വ്യക്തമായ തെരഞ്ഞെടുപ്പ് അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നത്. അത് തടയാനുള്ള പ്രാഥമിക ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ആ ബാധ്യത നിറവേറ്റി കുറ്റമറ്റ തെരഞ്ഞെടുപ്പ് നടത്താൻ ഇനിയെങ്കിലും കമ്മീഷമൻ ശ്രമിക്കണം 4,34,000 വ്യാജവോട്ടർമാരുടെ തെളിവ് താൻ നൽകി. കമ്മീഷൻ കണ്ടെത്തിയത് 38,586 പേരെ…

Read More

മൂന്നാംഘട്ട വാക്‌സിനേഷന് ഇന്ന് തുടക്കം; 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ വാക്‌സിൻ സ്വീകരിക്കും

രാജ്യത്ത് മൂന്നാംഘട്ട വാക്‌സിനേഷന് ഇന്ന് തുടക്കം. 45 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഈ ഘട്ടത്തിൽ വാക്‌സിൻ നൽകും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വാക്‌സിനേഷൻ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചത് രോഗവ്യാപനം രൂക്ഷമായ ജില്ലകളിൽ രണ്ടാഴ്ചക്കുള്ളിൽ വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് നിർദേശം. ഇതിന് പിന്നാലെ 45 വയസ്സിൽ താഴെയുള്ളവർക്കും വാക്‌സിൻ നൽകും. കേരളത്തിലും 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇന്ന് മുതൽ വാക്‌സിൻ നൽകും. ഓൺലൈൻ മുഖേനയും ആശുപത്രിയിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്‌സിൻ സ്വീകരിക്കാം. 45 ദിവസം…

Read More

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും ചടങ്ങുകളും നടക്കും എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പെസഹ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ക്രിസ്തു ശിഷ്യൻമാരുടെ കാൽ കഴുകി ചുംബിച്ചതിന്റെ ഓർമ പുതുക്കി പള്ളികളിൽ കാൽ കഴുകൽ ശുശ്രൂഷയും നടക്കും. ത്യാഗത്തിലൂടെയല്ലാതെ വിശുദ്ധിയിലെത്താൻ കഴിയില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ പെസഹ സന്ദേശത്തിൽ പറഞ്ഞു.

Read More

ആഴക്കടൽ മത്സ്യബന്ധന കരാർ സർക്കാർ റദ്ദാക്കി; രേഖകൾ പുറത്തുവന്നു

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കിയെന്ന് സർക്കാർ രേഖകൾ. ഇഎംസിസിയുമായി ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രമാണ് റദ്ദാക്കിയത്. കഴിഞ്ഞ മാസം 24ന് ധാരണാപത്രം റദ്ദാക്കാൻ മന്ത്രി നിർദേശം നൽകിയെന്നും 26ന് ധാരണാപത്രം റദ്ദാക്കി ഉത്തരവിറക്കിയെന്നുമാണ് വിശദീകരണം. ധാരണാപത്രം റദ്ദാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് രേഖകൾ പുറത്തുവന്നത്.

Read More

2039 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 25,249 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2039 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 194, കൊല്ലം 159, പത്തനംതിട്ട 124, ആലപ്പുഴ 123, കോട്ടയം 120, ഇടുക്കി 43, എറണാകുളം 232, തൃശൂർ 199, പാലക്കാട് 83, മലപ്പുറം 255, കോഴിക്കോട് 297, വയനാട് 24, കണ്ണൂർ 142, കാസർഗോഡ് 44 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 25,249 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,94,404 പേർ ഇതുവരെ കോവിഡിൽ…

Read More

സ്പീക്കർ പി ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്; ഏപ്രിൽ 8ന് ഹാജരാകണം

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. ഏപ്രിൽ എട്ടിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. കേസിൽ നേരത്തെയും സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ ഐഫോൺ സംബന്ധിച്ച കാര്യത്തിൽ കസ്റ്റംസ് ഇതിനിടെ നിയമോപദേശം തേടി. ഐ ഫോൺ ഉപയോഗിച്ചത് സംബന്ധിച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും വിനോദിനി ഹാജരായിരുന്നില്ല. തുടർന്നാണ് ഇക്കാര്യത്തിൽ ഇനിയെന്ത് നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടിയത്.

Read More