ഉടുമ്പൻചോലയിൽ എം എം മണി വിജയിച്ചാൽ താൻ തല മുണ്ഡനം ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഇ എം അഗസ്തി. ചാനൽ സർവേകൾ പെയ്ഡ് സർവേകളാണെന്നും അഗസ്തി പറഞ്ഞു
ചാനൽ സർവേകളിൽ വിശ്വാസികളല്ല. മണി ജയിച്ചാൽ താൻ തല മുണ്ഡനം ചെയ്യും. മറിച്ചായാൽ ചാനൽ മേധാവി തല മുണ്ഡനം ചെയ്യുമോയെന്നും അഗസ്തി ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദി ചാനലുകളെ വിലയ്‌ക്കെടുത്ത പോലെയാണ് ഇപ്പോൾ കേരളത്തിലെന്നും അഗസ്തി പറഞ്ഞു