മന്ത്രി എംഎം മണിയെ ഉടുമ്പൻചോലയിൽ വീണ്ടും മത്സരിപ്പിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. 2016ൽ 1109 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് മണി ഉടുമ്പൻചോലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്നില്ലെങ്കിലും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മന്ത്രി തുടക്കം കുറിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഉടുമ്പൻചോല മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മന്ത്രി മണി ഉദ്ഘാടനം ചെയ്തിരുന്നു. ഘടക കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

 
                         
                         
                         
                         
                         
                        