വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ കെ വിശ്വനാഥൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. വയനാട് ഡിസിസിയുടെ പ്രവർത്തനത്തിൽ പ്രതിഷേധിച്ചാണ് രാജി. അന്തരിച്ച മുൻമന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ സഹോദരനാണ്
50 വർഷമായി താൻ കോൺഗ്രസിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഡിസിസിയിൽ നിന്ന് ഇത്രയും അപമാനം നേരിട്ട കാലഘട്ടമുണ്ടായിട്ടില്ലെന്ന് വിശ്വനാഥൻ പറഞ്ഞു. വയനാട്ടിൽ പാർട്ടി നിർജീവമായി. പ്രതിപക്ഷ നേതാവിന്റെ യാത്രയിൽ ഏറ്റവും മോശം സ്വീകരണം വയനാട്ടിലായിരുന്നു
തന്റെ സഹോദരന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ പോലും വയനാട് ഡിസിസി തയ്യാറായില്ലെന്നും വിശ്വനാഥൻ പറഞ്ഞു.