കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിതയുടെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി പ്രിയങ്ക
കായംകുളം: റോഡ് ഷോയ്ക്കിടെ കറവക്കാരിയായ സ്ഥാനാര്‍ഥിയുടെ വീട് കാണാന്‍ പ്രിയങ്കയെത്തി. രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രിയങ്ക ഗാന്ധിയുടെ ആദ്യപരിപാടി തന്നെ ജനഹൃദയം കീഴടക്കിക്കൊണ്ടുള്ളതായിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് കായംകുളത്ത് ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിനൊപ്പം ചേപ്പാട് മുതല്‍ മണ്ഡല അതിര്‍ത്തിയായ ഓച്ചിറ വരെ റോഡ് ഷോ നടത്തി. പ്രിയങ്കയെ നേരില്‍ കാണാന്‍ ദേശീയപാതയുടെ വശങ്ങളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ ജനാവലി തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും…