Headlines

സർക്കാരിന്റെ ഈസ്റ്റർ-വിഷു കിറ്റ് വിതരണം ഇന്ന് മുതൽ; സ്‌പെഷ്യൽ അരി വിതരണവും ആരംഭിക്കും

സർക്കാരിന്റെ ഈസ്റ്റർ-വിഷു കിറ്റ് വിതരണം ഇന്ന് മുതൽ നടക്കും. റേഷൻ കടകൾ വഴി കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. മുൻഗണനേതര വിഭാഗങ്ങൾക്കുള്ള സ്‌പെഷ്യൽ അരി വിതരണവും ഇന്ന് തുടങ്ങും രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ അരി വിതരണം മുടക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. മുൻഗണനേതര വിഭാഗക്കാർക്ക് 10 കിലോ അരി പതിനഞ്ച് രൂപ തോതിൽ നൽകാനാണ് തീരുമാനം.

Read More

ഇഡിക്ക് രഹസ്യ അജൻഡയുണ്ടെന്ന് സർക്കാർ; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രഹസ്യ അജൻഡയുണ്ടെന്ന് സംസ്ഥാന സർക്കാർ. ഇ.ഡിയുടെ കസ്റ്റഡിയിലിരുന്നപ്പോഴാണ് ശബ്ദം റെക്കോർഡ് ചെയ്തതെന്ന് സ്വപ്‌ന സമ്മതിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിലാണ് സർക്കാരിന്റെ മറുപടി സത്യവാങ്മൂലം. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് ഇഡിക്കെതിരെ കേസെടുത്തത്. ഇഡിയുടെ കസ്റ്റഡിയിലുള്ളപ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന ശബ്ദരേഖ റെക്കോർഡ് ചെയ്തതെന്ന് സ്വപ്‌ന സമ്മതിച്ചിട്ടുണ്ട്. സ്വന്തം കൈപ്പടയിലെഴുതിയ കത്തിലും സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇഡിയുടെ ഹർജിയിൽ ഉന്നയിച്ച…

Read More

സംസ്ഥാനത്ത് ഇന്ന് 1549 പേർക്ക് കൊവിഡ്, 11 മരണം; 1897 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1549 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത്…

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി ഉടൻ തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ

കേരളത്തിൽ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പിന്റെ തീയതി ഉടൻ തീരുമാനിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. നിയമപരമായ സമയക്രമം പാലിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തും. തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും നിയമസഭാ സെക്രട്ടറിയും ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവെയാണ് കമ്മീഷൻ നിലപാട് അറിയിച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതികൾ മാത്രമാണ് നേരത്തെ പ്രക്യാപിച്ചത്. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. നിയമ മന്ത്രാലയത്തിന്റെ ശുപാർശകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും കമ്മീഷൻ അരിയിച്ചു. അതേസമയം നിലപാട് രേഖാമൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം…

Read More

ലൗ ജിഹാദ് വിഷയത്തിൽ വ്യക്തത വരുത്തി ജോസ് കെ മാണി; വിവാദം വികസനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ

ലൗ ജിഹാദ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ജോസ് കെ മാണി. ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരളാ കോൺഗ്രസിന്റേതും. വികസനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ വിവാദമെന്ന് ജോസ് കെ മാണി പറഞ്ഞു ലൗ ജിഹാദ് ആരോപണങ്ങളെ കുറിച്ച് പരിശോധിച്ച് വ്യക്തത വരുത്തണമെന്നായിരുന്നു ജോസ് കെ മാണി ഇന്നലെ പറഞ്ഞിരുന്നത്. പ്രസ്താവന വിവാദമായതോടെ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും അടക്കമുള്ളവർ ജോസിനെ തള്ളി രംഗത്തുവരികയും ചെയ്തു. അതേസമയം കെസിബിസിയും ബിജെപിയും പ്രസ്താവനയെ അനുകൂലിച്ച് രംഗത്തുവരികയും ചെയ്തിരുന്നു.

Read More

വർക്കലയിൽ സ്വകാര്യ റിസോർട്ടിൽ തീപിടിത്തം; രണ്ട് മുറികൾ കത്തിനശിച്ചു

വർക്കലയിൽ സ്വകാര്യ റിസോർട്ടിൽ തീപിടിത്തം. നോർത്ത് ക്ലിഫിൽ റിസോർട്ടിന്റെ മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. രണ്ട് റൂമുകൾ പൂർണമായി കത്തിനശിച്ചു. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.

Read More

ഗുരുവായൂർ വലിയ കേശവൻ ചരിഞ്ഞു

തൃശ്ശൂർ:ഗുരുവായൂർ വലിയ കേശവൻ ചരിഞ്ഞു. 52 വയസ്സായിരുന്നു.പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. രണ്ട് മാസത്തോളമായി അവശനിലയിരുന്നു. ഇന്ന് രാവിലെ പതിനൊന്നരോടെയാണ് ചരിഞ്ഞത്. 2000ല്‍ ഗുരുവായൂര്‍ സ്വദേശി നാകേരി വാസുദേവന്‍ നമ്പൂതിരിയാണ് കേശവനെ നടയിരുത്തിയത്. ശാന്തസ്വഭാവക്കാരനായ വലിയ കേശവന്‍ ദേവസ്വത്തിലെ തലയെടുപ്പുള്ള ആനകളില്‍ മുന്‍നിരയിലായിരുന്നു.

Read More

സ്‌പെഷ്യൽ അരി വിതരണത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി ഹൈക്കോടതിയുടെ വിധി

സ്‌പെഷ്യൽ അരി വിതരണത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി ഹൈക്കോടതിയുടെ വിധി വെള്ള, നീല കാർഡുകാർക്ക് അനുവദിച്ച സ്‌പെഷ്യൽ അരി തടഞ്ഞു കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വോട്ടർമാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് സ്‌പെഷ്യൽ അരിവിതരണം എന്ന് ആരോപിച്ച് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ അരി വിതരണം മുടക്കിയത്. അരിവിതരണം തെരഞ്ഞെടുപ്പ് പ്രചാരണമാക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ ഇതുസംബന്ധിച്ച ഉത്തരവിറക്കിയതാണെന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു  

Read More

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ ഒന്നും മിണ്ടിയില്ല; ചെന്നിത്തലക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിമർശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ ഇനി മാറ്റം വരുത്താനാകില്ല. ചെന്നിത്തല ആരോപണം ഉന്നയിക്കുന്നത് പതിനൊന്നാം മണിക്കൂറിലാണ്. പിഴവ് തിരുത്താനുള്ള അവസരം ചെന്നിത്തല ഉപയോഗിച്ചില്ലെന്നും കമ്മീഷൻ കുറ്റപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ ചെന്നിത്തല പിഴവ് ചൂണ്ടിക്കാട്ടിയില്ല. കള്ളവോട്ട് തടയാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു. നേരത്തെ ഒരാൾ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയിരുന്നു.  

Read More

തൊടുപുഴ സിവിൽ സ്റ്റേഷനിൽ ആത്മഹത്യാ ഭീഷണി മുഴക്കി കരാറുകാരൻ

തൊടുപുഴ സിവിൽ സ്റ്റേഷനിൽ കരാറുകാരൻ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിമാലി സ്വദേശി സുരേഷ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ മുറിയിൽ കയറിയായിരുന്നു ആത്മഹത്യാശ്രമം പണി തീർത്ത ശേഷം ബില്ല് മാറി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ശ്രമം. പോലീസും ഫയർ ഫോഴ്‌സും എത്തി ഇയാളെ ബലം പ്രയോഗിച്ചു തടയുകയായിരുന്നു.

Read More