Headlines

ഒന്നിലേറെ വോട്ട് ഒരാൾ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം

ഇരട്ട വോട്ട് വിവാദത്തിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. ഒരാൾ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി കർശന നിർദേശം നൽകി. വോട്ടർപട്ടികയിൽ നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയത്. ഓൺലൈനായി ഒരാൾ മറ്റൊരു സ്ഥലത്ത് വോട്ടിന് അപേക്ഷിക്കുമ്പോൾ ആദ്യമുള്ള വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റാകുന്ന സാങ്കേതിക വിദ്യ ഇല്ലേയെന്നും ഹൈക്കോടതി ചോദിച്ചു.

Read More

എസ്എസ്എല്‍സി പരീക്ഷ ഹാള്‍ടിക്കറ്റ് വിതരണം ഇന്നു മുതല്‍

എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. സ്കൂളുകളില്‍ നിന്ന് ഹോള്‍ ടിക്കറ്റുകള്‍ എത്തി വാങ്ങേണ്ടത്. സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ ഡൗൺലോഡ് ചെയ്ത് ഒപ്പിട്ട് വിതരണം ചെയ്യുക. ജില്ലകളില്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ എത്തി. ചോദ്യപേപ്പറുകള്‍ തരംതിരിച്ച ശേഷം ട്രഷറി, ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഒപ്പം തന്നെ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പഠന നിലവാരം അളക്കാനുള്ള വര്‍ക്ക് ഷീറ്റ് വിതരണവും തുടങ്ങി കഴിഞ്ഞു. ഇതിനായി രക്ഷിതാക്കള്‍ വര്‍ക്ക് ഷീറ്റുകള്‍ വാങ്ങി പൂരിപ്പിച്ച് നല്‍കേണ്ടിവരും….

Read More

കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു. പാലത്തുങ്കര സഫാ മന്‍സിലില്‍ സല്‍മത്ത്(38) ആണ് മരിച്ചത്. എഴുമാസം ഗര്‍ഭിണിയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയയിലുടെ കുഞ്ഞിനെ കഴിഞ്ഞ ദിവസം പുറത്തെടുത്തിരുന്നു. എറമുള്ളാന്റെയും നഫീസയുടെയും മകളാണ്. ഭര്‍ത്താവ്: സുബൈര്‍(പള്ളിപ്പറമ്പ്). മക്കള്‍: ഷിഫാന, റഫ, ഫര്‍ഹ. സഹോദരങ്ങള്‍: ശംസുദ്ദീന്‍, ശിഹാബുദ്ദീന്‍, ഖൈറുന്നിസ, സഹീറ.  

Read More

കോൺഗ്രസ് നേരത്തെ സമ്പന്ന പാർട്ടിയായിരുന്നു; ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ: എ കെ ആന്റണി

കോൺഗ്രസ് നേരത്തെ സമ്പന്നമായ പാർട്ടിയായിരുന്നുവെന്ന് എ കെ ആന്റണി. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അത് കാണുന്നുണ്ട്. സാധാരണ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിലാണ് തെരഞ്ഞെടുപ്പ് കാലത്ത് പ്രശ്‌നങ്ങളുണ്ടാകുക, എന്നാൽ ഇത്തവണ കലാപം സിപിഎമ്മിലാണ് 2004ഓടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം താൻ ഉപേക്ഷിച്ചതാണ്. 2022ൽ രാജ്യസഭാ കാലാവധി പൂർത്തിയാകുന്നതോടെ പാർലമെന്ററി രാഷ്ട്രീയവും ഉപേക്ഷിക്കും. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേം തീരുമാനിക്കും മുഖ്യമന്ത്രി സ്ഥാനം ആർക്കും ഉറപ്പു കൊടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏകകണ്ഠമായി തീരുമാനം…

Read More

ആഴക്കടൽ മത്സ്യബന്ധന വിവാദം: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കൊല്ലം രൂപത

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ കൊല്ലം രൂപത. പൊയ്മുഖം അഴിഞ്ഞു വീഴുമ്പോഴും മുഖ്യമന്ത്രി നുണകൾ ആവർത്തിക്കുന്നു. ബിഷപിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം അപക്വവും അടിസ്ഥാനരഹിതവുമാണ് ജനാധിപത്യത്തിന്റെ മുഖത്ത് കാർക്കിച്ച് തുപ്പുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെയും മേഴ്‌സിക്കുട്ടിയമ്മയുടെയും. ഇരുവരും മാപ്പ് പറയണമെന്നും കൊല്ലം രൂപത അൽമായ കമ്മീഷൻ ആവശ്യപ്പെട്ടു.

Read More

സ്ഥാനാർഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

യുഡിഎഫിന്റെ സ്ഥാനാർഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതേക്കുറിച്ചുള്ള കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തും. പരാതികൾ പറയേണ്ട വേദിയിൽ പറയും. സർവേ ഫലങ്ങളിൽ ആശങ്കയില്ലെന്നും രാമചന്ദ്രൻ പറഞ്ഞു യുഡിഎഫ് ഇത്തവണ നൂറ് സീറ്റെങ്കിലും നേടും. വടകരയിൽ രമയുടെ സ്ഥാനാർഥിത്വത്തിൽ ഒരു എതിർപ്പുമില്ല. രമയെ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു. രമ സ്ഥാനാർഥിയാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നതാണ്. സുകുമാരൻ നായർ പൊറുത്താലും പിണറായിയോട് നായർ സമുദായം പൊറുക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു

ചെന്നിത്തലയുടെ ഇടപെടലിൽ അരിവിതരണം തടഞ്ഞ നടപടിക്കെതിരെ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ

വെള്ള, നീല കാർഡുകാർക്ക് പതിനഞ്ച് രൂപക്ക് പത്ത് കിലോ സ്‌പെഷ്യൽ അരി വിതരണം ചെയ്യുന്നത് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സ്‌പെഷ്യൽ അരിയെന്ന നിലയിൽ നേരത്തെയും വിതരണം ചെയ്തതാണെന്നും ബജറ്റിൽ പ്രഖ്യാപിച്ചതാണെന്നും സർക്കാർ ചൂണ്ടിക്കാണിക്കും രമേശ് ചെന്നിത്തലയുടെ പരാതിയെ തുടർന്ന് അരിവിതരണം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞിരുന്നു. സ്‌കൂൾ വിദ്യാർഥികൾക്കുള്ള അരി വിതരണത്തിനെതിരെയും പ്രതിപക്ഷം പരാതി നൽകിയിരുന്നു. ഇതിലും കമ്മീഷന് സർക്കാർ വിശദീകരണം നൽകിയിട്ടുണ്ട് ഇതിനിടെ വിഷു-ഈസ്റ്റർ സൗജന്യ കിറ്റ് വിതരണം ഇന്ന് മുതൽ…

Read More

തൃശ്ശൂർ പൂരം എല്ലാ ചടങ്ങുകളോടെയും നടക്കും; ജനപങ്കാളിത്തത്തിലും നിയന്ത്രണമുണ്ടാകില്ല

തൃശ്ശൂർ പൂരം മുൻവർഷങ്ങളിലേത് പോലെ എല്ലാ ചടങ്ങുകളോടെ നടത്താൻ തീരുമാനം. പൂരത്തിൽ ജനപങ്കാളിത്തത്തിന് നിയന്ത്രണമുണ്ടാകില്ല. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. പൂരം വിളംബരം അറിയിച്ചുള്ള തെക്കേവാതിൽ തള്ളിത്തുറക്കുന്നത് മുതൽ 36 മണിക്കൂർ നീളുന്ന ചടങ്ങുകളിൽ ഒന്നും വെട്ടിക്കുറയ്ക്കില്ല. എട്ട് ക്ഷേത്രങ്ങളിൽ നിന്നുള്ള ഘടകപൂരങ്ങളുമുണ്ടാകും. പതിനഞ്ച് വീതം ആനകളുണ്ടാകും. വെടിക്കെട്ടും പൂരം എക്‌സിബിഷനും നടക്കും. പൂരം എക്‌സിബിഷന് പ്രതിദിനം 200 പേർക്ക് മാത്രം പ്രവേശനമെന്ന നിബന്ധന നീക്കി. നിയന്ത്രണമേർപ്പെടുത്തിയാൽ പൂരം തന്നെ ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പിനെ…

Read More