Headlines

ദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിക്കും

പൊതുഅവധി ദിവസങ്ങളാണെങ്കിലും ദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് പെന്‍ഷനും ശമ്പളവും വിതരണം ചെയ്യാനാണ് സര്‍ക്കാരിന്റെ ക്രമീകരണം. പരിഷ്‌കരണത്തിന് ശേഷമുള്ള പുതുക്കിയ ശമ്പളവും പെന്‍ഷനും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പൊതുഅവധി ദിവസങ്ങള്‍ പ്രവൃത്തി ദിവസമാക്കിയതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ മൂന്നിന് മുന്‍പ് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായാണ് ക്രമീകരണമെന്നും ഉത്തരവ് വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ ഹാജരാകുന്ന ജീവനക്കാര്‍ക്ക് മറ്റൊരു ദിവസം അവധി അനുവദിക്കും. എന്നാല്‍ ക്രൈസ്തവ വിഭാഗത്തില്‍പെട്ട ജീവനക്കാര്‍ക്ക്…

Read More

ഏപ്രില്‍ ഒന്നുമുതല്‍ ദിവസവും 2.50 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്;45 ദിവസം കൊണ്ട് ലക്ഷ്യം കൈവരിക്കും

സംസ്ഥാനത്തെ കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം വിലയിരുത്തി. ഏപ്രില്‍ 1 മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കുവാനുള്ള ഒരുക്കങ്ങളാണ് യോഗത്തില്‍ വിലയിരുത്തിയത്. കൂടുതല്‍ ആള്‍ക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന്റെ ഭാഗമായി വിപുലമായ സംവിധാനങ്ങളാണ് വാക്സിനേഷനായി ഒരുക്കുന്നത്. ഒരു ദിവസം 2.50 ലക്ഷം ആള്‍ക്കാര്‍ക്ക് എന്ന തോതില്‍ 45 ദിവസം കൊണ്ട് വാക്സിനേഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇതിനായി കൂടുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നതാണ്….

Read More

വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ടെലിവിഷനിലും സമാന മാധ്യമങ്ങളിലും തിരഞ്ഞെടുപ്പ് വിഷയം പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ നിയോജകമണ്ഡലത്തിലേയും വോട്ടെടുപ്പ് സമാപിക്കുന്നതിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഏതെങ്കിലും തെരഞ്ഞെടുപ്പ് വിഷയം ടെലിവിഷന്‍ അല്ലെങ്കില്‍ സമാന മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. 1951 ലെ ജനപ്രാതിനിധ്യ നിയമം 126ാം സെക്ഷന്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മാധ്യമങ്ങള്‍ പാലിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. സെക്ഷന്‍ 126 പ്രകാരം വീഡിയോ, ടെലിവിഷന്‍ അല്ലെങ്കില്‍ മറ്റ് സമാന ഉപകരണങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതോ തിരഞ്ഞെടുപ്പ് ഫലത്തിനെ സ്വാധീനിക്കാന്‍ കഴിയുന്നതോ ആയ…

Read More

സംസ്ഥാനത്ത് ഇന്ന് 2055 പേർക്ക് കൊവിഡ്, 14 മരണം; 2084 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2055 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂർ 222, കോട്ടയം 212, തൃശൂർ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103, പത്തനംതിട്ട 80, കാസർഗോഡ് 78, ആലപ്പുഴ 62, ഇടുക്കി 62, വയനാട് 58 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

ചാലക്കുടിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; മുൻ വൈരാഗ്യമെന്ന് സൂചന

ചാലക്കുടി പരിയാരത്ത് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മുനപ്പാറ കളത്തിങ്കൽ ഡേവിസ്(58)ആണ് കൊല്ലപ്പെട്ടത്. സിപിഐ പ്രവർത്തകനായ ഷിജിത്താണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു. വീട്ടിലേക്കുള്ള വഴിയിൽ ഷിജിത്ത് വാഹനം നിർത്തിയിട്ടത് ഡേവിസ് ചോദ്യം ചെയ്തതിനെ തുടർന്ന് തർക്കമുടലെടുക്കുകയും ഷിജിത്തിന്റെ കാൽ ഡേവിസ് തല്ലിയൊടിക്കുകയും ചെയ്തിരുന്നു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നത്.

Read More

ആർ എസ് എസിനെ പോലെ ഇടതുപക്ഷവും ജനങ്ങളെ വിഭജിക്കുന്നു: രാഹുൽ ഗാന്ധി

ഇടത് മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടതുപക്ഷം മോദിയെയും ആർ എസ് എസിനെയും പോലെ ജനത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാത്തിനും ഉത്തരം മാർക്‌സ് എന്നാണ് ഇടതുപക്ഷത്തിന്റെ വിശ്വാസം എരുമേലി ക്ഷേത്രവും വാവര് പള്ളിയും മതസൗഹാർദത്തിന്റെ പ്രതീകമാണ്. ഈ ആശയം ഇന്ത്യയിൽ ഇപ്പോൾ ആക്രമിക്കപ്പെടുകയാണ്. മോദിയും ആർ എസ് എസും ചെയ്തുകൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്. അവർ സമൂഹത്തിൽ വിദ്വേഷവും പകയും വളർത്തുകയാണ്. നാടിനെ വിഭജിക്കാനുള്ള പരിശ്രമം നടത്തുന്നു. ഇടതുപക്ഷവും ജനങ്ങളെ…

Read More

സര്‍ക്കാരിന് കരിഞ്ചന്തക്കാരന്റെ മനസ്സാണെന്ന് രമേശ് ചെന്നിത്തല

പിണറായി സര്‍ക്കാരിന് കരിഞ്ചന്തക്കാരന്റെ മനസ്സാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്ഷ്യധാന്യങ്ങള്‍ പൂഴ്തിവെച്ച് സര്‍ക്കാര്‍ വോട്ടു തട്ടാനായി വിതരണം ചെയ്യുന്നു. പിണറായിയും കരിഞ്ചന്തക്കാരനുമായി എന്തു വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ പാവപ്പെട്ട കുട്ടികളുടെ അന്നം മുടക്കി. ഈ വഞ്ചനയാണ് തുറന്ന് കാട്ടിയത്. ആറുമാസം പൂഴ്തി വച്ചെങ്കില്‍ എന്തുകൊണ്ട് ഏപ്രില്‍ ആറിന് ശേഷം കൊടുത്തുകൂടാ. സര്‍ക്കാര്‍ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

എഐസിസി വക്താവ് ഷമ മുഹമ്മദിനും ഇരട്ട വോട്ട്; ആരോപണവുമായി സിപിഎം

എഐസിസി വക്താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി ജയരാജനാണ് ഷമയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89ാം ബൂത്തിലാണ് രണ്ട് വോട്ടും. 89-ാം ബൂത്തിലെ 532-ാം നമ്പർ വോട്ടറായ ഷമാ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് കൊടുത്തിരിക്കുന്നത്. ഇതേ ബൂത്തിലെ 125-ാം നമ്പർ വോട്ടറും ഷമാ മുഹമ്മദാണ്. ഇവിടെ വിലാസത്തിൽ ഭർത്താവ് കെ. പി സോയ മുഹമ്മദിന്റെ പേരാണ് നൽകിയിരിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു.ഇരട്ടവോട്ട് ആരോപണം…

Read More

വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട്, പോളിംഗ് ശതമാനത്തിൽ കൃത്രിമം: ഗുരുതര ആരോപണവുമായി തൃണമൂൽ

പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നതിനിടെ ഗുരുതര ആരോപണങ്ങളുമായി തൃണമൂൽ കോൺഗ്രസ്. വോട്ടിംഗ് ശതമാനത്തിൽ വൈരുദ്ധ്യമുണ്ടെന്നും പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായെന്നും തൃണമൂൽ ആരോപിച്ചു. സംഭവിക്കുന്നത് എന്താണെന്ന ചോദ്യം ട്വീറ്റ് ചെയ്ത് തൃണമൂൽ തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്തിട്ടുണ്ട്. അഞ്ച് മിനിറ്റിന്റെ ഇടവേളയിൽ വോട്ടിംഗ് ശതമാനം എങ്ങനെയാണ് കുറഞ്ഞതെന്ന് വിശദീകരിക്കാമോ, അടിയന്തരമായി ഇടപെടണമെന്നും തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു വോട്ടിംഗ് യന്ത്രത്തിൽ തകരാറുണ്ടെന്നും തൃണമൂൽ ആരോപിച്ചു. തൃണമൂലിന് വോട്ട് ചെയ്തിട്ടും വിവിപാറ്റിൽ കാണുന്നത് ബിജെപിയുടെ ചിഹ്നമാണെന്നും…

Read More

വിഷു കിറ്റ് ഏപ്രിൽ ഒന്ന് മുതൽ, സ്‌പെഷ്യൽ അരി തടഞ്ഞതിനെതിരെ നിയമനടപടി

വെള്ള, നീല കാർഡുകാർക്ക് സ്‌പെഷ്യൽ അരി നൽകുന്നത് രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്ന് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സർക്കാർ നിയമനടപടിക്കൊരുങ്ങുന്നു. കൂടാതെ വിഷു കിറ്റ് ഏപ്രിൽ ഒന്ന് മുതൽ നൽകുകയും ചെയ്യും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിഷു കിറ്റ് നേരത്തെ വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ നിർദേശപ്രകാരം ഏപ്രിൽ ഒന്ന് മുതൽ കിറ്റ് വിതരണം ചെയ്യാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ അവധിയാണെങ്കിലും റേഷൻ കടകൾ…

Read More