ബിജെപി-സിപിഎം സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പിന് നീക്കമെന്ന് കെ മുരളീധരന്‍

ബിജെപി-സിപിഎം സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പിന് നീക്കമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. കഴക്കൂട്ടത്തെ സംഘര്‍ഷം ഇതിന് ഉദാഹരണമാണ്. വോട്ടെടുപ്പിന് നാല് ദിവസം മുന്‍പ് തിരുവനന്തപുരത്ത് സിപിഎമ്മും ബിജെപിയും സംഘര്‍ഷമുണ്ടാക്കും. ന്യൂനപക്ഷ വോട്ടുകള്‍ സിപിഎമ്മിന് നേടിക്കൊടുക്കാനും ഭൂരിപക്ഷ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കാനുമാണിതെന്നും മുരളീധരന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന നാലു മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി ധാരണയാണ്. തിരുവനന്തപുരത്തും നേമത്തും ബിജെപിയെ സിപിഎം സഹായിക്കും. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും സിപിഎമ്മിനെ ബിജെപി തിരിച്ചു സഹായിക്കും. സിപിഎം-ബിജെപി രാത്രി കൂട്ട് കെട്ട് സജീവമാണെന്നും അദ്ദേഹം…

Read More

നേതൃത്വം ആവശ്യപ്പെട്ടാൽ കേരളത്തിൽ പ്രചാരണത്തിന് എത്തുമെന്ന് ഷക്കീല

നേതൃത്വം ആവശ്യപ്പെട്ടാൽ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് നടി ഷക്കീല. തനിക്കിഷ്ടപ്പെട്ട പാർട്ടിയിലാണ് ചേർന്നത്. മതത്തിൽ രാഷ്ട്രീയം കലർത്തില്ല എന്നതാണ് കോൺഗ്രസിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമെന്നും ഷക്കീല പറഞ്ഞു. എന്റെ പിതാവ് കോൺഗ്രസ് പ്രവർത്തകനാണ്. ജവഹർലാൽ നെഹ്റുവിനെ കുറിച്ചും അദ്ദേഹം രാഷ്ട്രത്തിന് നല്കിയ സംഭാവനകളെകുറിച്ചുമൊക്കെ അച്ഛൻ ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിനാൽ ചെറുപ്പത്തിൽ തന്നെ കോൺഗ്രസിനോട് മനസ്സിൽ ഒരിഷ്ടമുണ്ട്. പിന്നെ പ്രവർത്തിക്കുന്നെങ്കിൽ ദേശീയ പാർട്ടിയിലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പല തരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാറുണ്ട്. മറ്റ് വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന…

Read More

വിവാഹചടങ്ങ് ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ: വിവാഹചടങ്ങ് ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു. പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ വിനോദ് പാണ്ടനാടാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്റെ അപ്രതീക്ഷിതിമായി മരണപ്പെട്ടത്. കുഴഞ്ഞുവീണ ഉടനെ തന്നെ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്യാമറയുടെ ട്രൈപ്പോഡ് ഉപയോഗിച്ച്‌ വിവാഹച്ചടങ്ങ് ചിത്രീകരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം മൂലം വിനോദ് താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

Read More

പോക്‌സോ കേസിൽ റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ പീഡിപ്പിച്ചു

കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന പോക്‌സോ കേസ് പ്രതി ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ പീഡിപ്പിച്ചതിന് വീണ്ടും പിടിയിൽ. കുളത്തൂപ്പുഴ വലിയേല മഠത്തിക്കോണം അജിത്താണ്(23) പിടിയിലായത്. ഒരു വർഷം മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന പ്രതി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ വിളിച്ചുവരുത്തി വീണ്ടും പീഡിപ്പിച്ചത്.

Read More

കിറ്റ് ഏപ്രിൽ ആറിന് ശേഷം കൊടുത്താൽ പോരെ, അന്നം മുടക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല

കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂഴ്ത്തിവെച്ച അരി സമയത്ത് കൊടുക്കാതെ തെരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യുന്നത് ചട്ടലംഘനമാണ്. മൂന്നാഴ്ചയായി റേഷൻ കടയിൽ അരി പൂഴ്ത്തിവെച്ചത് മുഖ്യമന്ത്രിയാണ് പൂഴ്ത്തിവെച്ച അരി തെരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്ത് അവരുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാൻ ശ്രമിച്ചതും ജനങ്ങളുടെ അന്നം മുടക്കിയതും മുഖ്യമന്ത്രിയാണ്. കേരളത്തിലാദ്യമായി ഓണക്കിറ്റ് നൽകിയത് കോൺഗ്രസാണ്. ഇപ്പോൾ വിഷുവിന് കൊടുക്കേണ്ട കിറ്റാണ് നേരത്തെ വിതരണം ചെയ്യുന്നത്. വിഷുവിന്റെ കിറ്റ് ഏപ്രിൽ…

Read More

തൃശ്ശൂർ ഒല്ലൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

തൃശ്ശൂർ ഒല്ലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. അഞ്ചേരി ഉല്ലാസ് നഗറിൽ മുല്ലപ്പിള്ളി വീട്ടിൽ രാജനാണ്(66) ഭാര്യ ഓമനയെ(60) വെട്ടിക്കൊന്നത്. തുടർന്ന് രാജൻ വീടിന് പിന്നിലെ വിറകുപുരയിൽ തീ കൊളുത്തി ജീവനൊടുക്കി റിട്ട. കെ എസ് ആർ ടി സി ഡ്രൈവറാണ് രാജൻ. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഓമനയെ വെട്ടുന്നത് തടയാൻ ശ്രമിച്ച മക്കൾക്കും പരുക്കേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ ഓമനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു ഓമനയുമായി വീട്ടിലുള്ളവർ ആശുപത്രിയിൽ പോയ സമയത്താണ് രാജൻ തീ…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജ്‌നാഥ് സിംഗും ജെ ഡി നഡ്ഡയും ഇന്ന് കേരളത്തിൽ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ഇന്ന് കേരളത്തിൽ. ഇന്ന് രാവിലെ 9 മണിക്ക് വർക്കലയിലെത്തുന്ന രാജ്നാഥ് സിംഗ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിക്കായി റോഡ് ഷോ നടത്തും. റോഡ് ഷോയ്ക്ക് ശേഷം ശിവഗിരിയിൽ എത്തുന്ന അദ്ദേഹം മഹാസമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം പുതുപ്പള്ളി, ഇരിഞ്ഞാലക്കുട, എറണാകുളം മണ്ഡലങ്ങളിലും പര്യടന പരിപാടികളിൽ പങ്കെടുക്കും. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ധർമ്മടം, നാട്ടിക, തൊടുപുഴ,…

Read More

തൊടുപുഴയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 53കാരൻ അറസ്റ്റിൽ

ഇടുക്കി തൊടുപുഴയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. ഇടവെട്ടി സ്വദേശി മുഹമ്മദാണ്(53) അറസ്റ്റിലായത്. ഇടവെട്ടിയിൽ പലചരക്ക് കട നടത്തുന്നയാളാണ് മുഹമ്മദ്. കഴിഞ്ഞ ദിവസം കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ കുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി ആരോടും സംസാരിക്കാതെ മാറി ഇരിക്കുന്നത് കണ്ട വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പ്രതി ഉപദ്രവിച്ച കാര്യം പറയുന്നത്. പ്രതി നേരത്തെയും കുട്ടികളെ ഇതേ പോലെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ കേസെടുത്തത്.

Read More

രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്; കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥിക്കും ഇരട്ട വോട്ട്

സംസ്ഥാനമൊട്ടാകെ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുന്നതിനിടെ ചെന്നിത്തലക്ക് തന്നെ തിരിച്ചടി. കോൺഗ്രസ് സ്ഥാനാർഥിക്കും എംഎൽഎക്കുമൊക്കെ ഇരട്ട വോട്ട് കണ്ടെത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ട വോട്ടുണ്ടെന്ന് തെളിഞ്ഞു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മക്ക് ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 51ാം ബൂത്തിലുമുണ്ട്. പേര് നീക്കാനായി അപേക്ഷ നൽകിയിരുന്നുവെന്നും അധികൃതരുടെ വീഴ്ചയാണ് പിഴവിന് പിന്നിലെന്നും ചെന്നിത്തല ന്യായീകരിക്കുന്നു. കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ്…

Read More

നെയ്യാറ്റിൻകരയിൽ ക്ഷേത്രം കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു

നെയ്യാറ്റിൻകര വെള്ളറടയിൽ ക്ഷേത്രം കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കത്തിപ്പാറ ശിവക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്. ഭക്തർ നേർച്ചക്കായി നൽകിയ മൂന്ന് മാല, സ്വർണ പൊട്ടുകൾ, താലി, തുടങ്ങി എട്ട് പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്. ഒരു വെങ്കല ഉരുളിയും അഞ്ച് നിലവിളക്കുകളും അയ്യായിരം രൂപയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട് രാവിലെ ക്ഷേത്രം തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Read More