കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന പോക്‌സോ കേസ് പ്രതി ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ പീഡിപ്പിച്ചതിന് വീണ്ടും പിടിയിൽ. കുളത്തൂപ്പുഴ വലിയേല മഠത്തിക്കോണം അജിത്താണ്(23) പിടിയിലായത്.
ഒരു വർഷം മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന പ്രതി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ വിളിച്ചുവരുത്തി വീണ്ടും പീഡിപ്പിച്ചത്.