കാസർകോട് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ പ്രതി ജ്യാമത്തിലിറങ്ങി വീണ്ടും ഇതേ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പ്രതിയായ കടുമേനി പട്ടേങ്ങാനത്തെ ഏണിയക്കാട്ടിൽ ചാക്കോയുടെ മകൻ ആന്റോ ചാക്കോച്ചൻ കഴിഞ്ഞ ഒരു മാസത്തോളമായി ഒളിവിലാണ്.
ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ പോക്സോ കേസ് ചുമത്തി അന്വേഷണം നടക്കുകയാണ്. നേരത്തെ ഇതേ കുട്ടിയെ ഇയാൾ പീഡിപ്പിച്ച കേസിൽ ആറ് മാസം റിമാൻഡിൽ കഴിയുകയും തുടർന്ന് ജാമ്യം കിട്ടി പുറത്തിറങ്ങുകയും ആയിരുന്നു. എന്നാൽ പുറത്തിറങ്ങിയ ശേഷം ഇയാൾ വീണ്ടും കുട്ടിയെ ദുരുപയോഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ അമ്മ വീണ്ടും പരാതി നൽകിയതോടെയാണ് ഇയാൾ ഒളിവിൽ പോയത്.
ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലിസിന്റെ വിശദീകരണം.