നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ പ്രതി അഞ്ജലി റീമാ ദേവ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് പോലീസ് അയച്ച നോട്ടീസ് പോക്‌സോ കേസ് പ്രതി ഇതുവരെ കൈപ്പറ്റിയിട്ടില്ല. അഞ്ജലിയുടെ ബന്ധുവിനാണ് പോലീസ് നോട്ടീസ് കൈമാറിയത്. ഇന്ന് കൂടി ഹാജരായില്ലെങ്കിൽ പന്തീരങ്കാവിലുള്ള അഞ്ജലിയുടെ വീട്ടിൽ നോട്ടീസ് പതിക്കാനാണ് തീരുമാനം
കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് അഞ്ജലിക്ക് നോട്ടീസ് നൽകിയത്. ഇന്ന് മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു നീക്കം. പക്ഷേ, അഞ്ജലി ഇതുവരെ നോട്ടീസ് കൈപ്പറ്റിയിട്ടില്ല. അഞ്ജലിയെ ഇതുവരെ കണ്ടിട്ടില്ല എന്നാണ് നോട്ടീസ് കൈപ്പറ്റിയ ബന്ധു പൊലീസിനു നൽകിയ മൊഴി. കേസിൽ അഞ്ജലിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.