Headlines

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്: സൈജു തങ്കച്ചനും കീഴടങ്ങി

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചൻ കീഴടങ്ങി. തിങ്കളാഴ്ച രാവിലെ കൊച്ചി മെട്രോ പോലീസ് സ്‌റ്റേഷനിലെത്തിയാണ് സൈജു കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. കേസിലെ ഒന്നാം പ്രതിയും ഹോട്ടൽ ഉടമയുമായ റോയി വയലാട്ട് നേരത്തെ കീഴടങ്ങിയിരുന്നു

 

റോയിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. റോയി വയലാട്ട്, സൈജു തങ്കച്ചൻ, ഇവരുടെ കൂട്ടാളി കോഴിക്കോട് സ്വദേശി അഞ്ജലി റീമാ ദേവ് എന്നിവരാണ് പോക്‌സോ കേസിലെ പ്രതികൾ. ഇതിൽ അഞ്ജലിക്ക് ഹൈക്കോടതി മുന്കൂർ ജാമ്യം അനുവദിച്ചിരുന്നു.