നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്: റോയി വയലാട്ട് പോലീസിൽ കീഴടങ്ങി

 

പോക്സോ കേസിൽ ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലുടമയും,വ്യവസായിയുമായ റോയി വയലാട്ട് കീഴടങ്ങി. മട്ടാഞ്ചേരിയിൽ വച്ചാണ് ഇയാൾ പോലിസിൽ കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയായ ഇയാൾക്ക് വേണ്ടി പോലിസ് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. അതിനിടെയാണ് ഇപ്പോൾ കീഴടങ്ങിയിരിക്കുന്നത്.

കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനായി പോലിസ് തിരച്ചിൽ ഊർജിതമാക്കി. നേരത്തെ റോയിക്കും സൈജു തങ്കച്ചനും സുപ്രിം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും ഇരയുടെ മൊഴിയും അടക്കം പരിശോധിച്ച ശേഷം ഹൈക്കോടതി തള്ളിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇടപെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു