നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്: റോയിയും സൈജുവും ഒളിവിൽ; തെരച്ചിൽ തുടരുന്നു

 

കൊച്ചി നമ്പർ 18 ഹോട്ടൽ പോക്‌സോ കേസുമായി ബന്ധപ്പെട്ട് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. ഹോട്ടലുടമ റോയി വയലാട്ടിൽ, ഇയാളുടെ സഹായിയും സുഹൃത്തുമായ സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു

പൊലീസ് ഇരുവരുടെയും താമസസ്ഥലങ്ങളിൽ തൊട്ടുപിന്നാലെ പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. ഇരുവരുടെയും മൊബൈൽ ഫോണുകൾ ഓഫ് ആണെന്നും പ്രതികൾ രണ്ടും ഒളിവിൽ ആണെന്നും പോലീസ് അറിയിച്ചു.

അതേസമയം ഹൈക്കോടതി കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ജാമ്യം അനുവദിച്ചിരുന്നു. നമ്പർ 18 ഹോട്ടലിൽ വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്. റോയി വയലാട്ടിലും സൈജു തങ്കച്ചനും കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും പ്രതികളാണ്.