സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നൽകി സ്പീക്കർ. ഇന്നുച്ചയ്ക്ക് ഒരു മണിക്കാണ് സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള അടിയന്തര പ്രമേയം നിയമസഭ ചർച്ച ചെയ്യുക. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം നിയമസഭ ചർച്ച ചെയ്യുന്ന ആദ്യത്തെ അടിയന്തര പ്രമേയമാണിത്.
പി സി വിഷ്ണുനാഥാണ് വിഷയം ചർച്ച ചെയ്യാൻ നോട്ടീസ് നൽകിയത്. നിയമസഭയെ ഇരുട്ടിൽ നിർത്തിയാണ് സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും സർവേ നടപടികളും കല്ലിടലും ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും പ്രതിപക്ഷം നോട്ടീസിൽ ആരോപിച്ചു.
നോട്ടീസിന് മറുപടി നൽകുമ്പോൾ വിശദമായ ചർച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിക്കുകയാിയരുന്നു. സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള വിശദമായ മറുപടി പ്രസംഗം മുഖ്യമന്ത്രിയിൽ നിന്നുണ്ടാകും. പദ്ധതിയുടെ അടുത്ത ഘട്ടം എന്തൊക്കെയാണെന്നതു സംബന്ധിച്ചും മുഖ്യമന്ത്രി സഭയെ അറിയിക്കും.