കൊവിഡ് മരണത്തിന് സുപ്രീം കോടതി ഉത്തരവിട്ട നഷ്ടപരിഹാര തുക തട്ടിയെടുക്കാൻ വ്യാജ കൊവിഡ് മരണ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് സുപ്രീം കോടതി. ഇത്തരം തട്ടിപ്പ് നടത്താൻ സമൂഹത്തിന്റെ നീതി ബോധം ഇത്രത്തോളം അധഃപതിച്ചോയെന്നും ജസ്റ്റിസ് എംആർ ഷാ ചോദിച്ചു
തട്ടിപ്പിന് ഉദ്യോഗസ്ഥർ കൂടി പങ്കാളികൾ ആയിട്ടുണ്ടെങ്കിൽ അത് സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്. നഷ്ടപരിഹാര പദ്ധതിയിലെ തട്ടിപ്പിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ കൊണ്ട് അന്വേഷണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എംആർ ഷാ, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി
കേന്ദ്രസർക്കാരിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം വിശദമായ ഉത്തരവിറക്കുമെന്ന് കോടതി അറിയിച്ചു. കേന്ദ്രം നാളെ വിഷയത്തിൽ സത്യവാങ്മൂലം ഫയൽ ചെയ്യും.