പച്ചമുളകിന്റെ ഗുണങ്ങൾ

    ഭക്ഷണത്തില്‍ മണത്തിനും രുചിക്കുമായി നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പച്ചക്കറിയാണ് പച്ചമുളക്. മുളക് പൊടിയെക്കാളും നല്ലത് പച്ചമുളക് ഉപയോഗിക്കുന്നതാണ്. പച്ചമുളകിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വിറ്റമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ പച്ചമുളക് കണ്ണിനും ചര്‍മ്മത്തിനും വളരെ നല്ലതാണ്. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ മറ്റു വിറ്റാമിനുകളെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ആന്റി ബാക്ടീരിയല്‍ ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ വിരകളെ തടയുന്നു. എന്നാല്‍, പച്ചമുളക് അധികം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല.    

Read More

കെ.എസ്.ആര്‍.ടി സിക്ക് വീണ്ടും ഇരുട്ടടി; ഡീസലിന് 21 രൂപ കൂട്ടി

കെ.എസ്.ആർ.ടി.സിക്കുളള ഡീസൽ ചാർജ് വീണ്ടും കൂട്ടി. ഡീസൽ വില ലീറ്ററിന് 21 രൂപയാണ് കൂട്ടിയത്. ഇനി മുതല്‍ കെ.എസ്.ആര്‍.ടി സി ഒരു ലീറ്റർ ഡീസലിന് 121.35 രൂപ നൽകേണ്ടി വരും. യാത്രാ ഫ്യുവൽസ് വഴി പിടിച്ചു നിൽക്കാനാണ് കെ എസ് ആർടി സിയുടെ ശ്രമം. ദിവസം അഞ്ചര ലക്ഷത്തോളം ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്‍.ടി.സി ഉപയോഗിക്കുന്നത്. പ്രതിസന്ധികളിലൂടെ മാത്രം സഞ്ചരിക്കുന്ന കെ എസ് ആർ ടി സിയെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ നടപടി കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്. ദിവസം…

Read More

ലഖിംപൂർ കർഷക കൂട്ടക്കൊല; യു.പി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

ലഖിംപൂര്‍ ഖേരി കര്‍ശക കൂട്ടക്കൊല കേസില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കേസിലെ പ്രതി ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സാക്ഷിക്ക് നേരെയുണ്ടായ ആക്രമണം ശ്രദ്ധയില്‍പ്പെട്ട ബെഞ്ച് കേസിലെ സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാരിനോട്…

Read More

ദിലീപിനെ വിളിച്ചതിന് തെളിവ്; വധ ഗൂഢാലോചനക്കേസില്‍ ഡിഐജിക്ക് എതിരെ അന്വേഷണം

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന കേസില്‍ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിനെതിരെ കേസ്. ജനുവരി എട്ടിന് ദിലീപിനെ സഞ്ജയ് വാട്സ് ആപ് കോളില്‍ വിളിച്ചെന്നാണ് കേസ്. ഇതിന് പിന്നാലെയാണ് ദിലീപ് ഫോണ്‍ മാറിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അതേസമയം, വധഗൂഢാലോചന കേസില്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണങ്ങള്‍ തെറ്റെന്ന് ദിലീപ് ഹൈക്കോടതിയില്‍. നീക്കം ചെയ്തവയ്ക്ക് കേസുമായി ബന്ധമില്ലെന്നും, സ്വകാര്യ സംഭാഷണങ്ങളാണെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി. ഫൊറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്….

Read More

കുട്ടികൾക്ക് പഴങ്ങൾ മുഴുവനായി നൽകുന്നതാണോ ജ്യൂസ് ആയി നൽകുന്നതാണോ നല്ലത്

  പഴങ്ങളുടെ ജ്യൂസ് കുടിക്കുന്നതിനേക്കാളുപരി പഴങ്ങള്‍ കഴിക്കാനാണ് പൊതുവെ ആളുകള്‍ പറയാറുള്ളത്. കാരണം, പഴങ്ങള്‍ ജ്യൂസിനേക്കാള്‍ ആരോഗ്യകരമാണ് എന്ന വിശ്വാസം പൊതുവെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഫ്രൂട്ട് ജ്യൂസുകള്‍ കഴിക്കുന്നത് ശരീരഭാരം കൂട്ടാതെ തന്നെ മികച്ച ഭക്ഷണക്രമം പിന്തുടരാന്‍ സഹായിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? ഫ്രൂട്ട് ജ്യൂസിന്റെ ഉപഭോഗം കുട്ടിക്കാലം മുതല്‍ കൗമാരപ്രായം വരെയുള്ള ജീവിതഘട്ടത്തില്‍ ഭക്ഷണക്രമത്തിന്റെ നിലവാരത്തെ മെച്ചപ്പെടുത്തുമെന്ന് ബിഎംസി ന്യൂട്രീഷന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ലിന്‍ എല്‍ മൂറും ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്നാണ്…

Read More

മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷാ വീഴ്ച; നാലംഗ സംഘം ബോട്ട് യാത്ര നടത്തി

കേരളത്തില്‍ നിന്നുള്ള നാലംഗ സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോട്ട് യാത്ര നടത്തി. അതീവ സുരക്ഷാ മേഖലയായ ഡാം പരിസരത്ത് സാധാരണ ബോട്ട് യാത്ര അനുവദിക്കാറില്ല. വിരമിച്ച എ എസ് ഐമാര്‍ അടങ്ങുന്ന സംഘമാണ് ബോട്ടുയാത്ര നടത്തിയത്. ഇവരെ പോലീസ് തടഞ്ഞില്ല. തമിഴ്‌നാട് ഉദ്യോഗസ്ഥരാണ് ഇവര്‍ക്ക് ഒത്താശ ചെയ്തതെന്നാണ് സൂചന. കാരണം, തമിഴ്നാടിൻ്റെ ബോട്ടിലാണ് ഇവരെത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവം. മാത്രമല്ല, സന്ദര്‍ശകരുടെ പേരുകള്‍ ജി ഡി രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ല. സംഭവം ചര്‍ച്ചയായതോടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. മുല്ലപ്പെരിയാര്‍…

Read More

വീണ്ടും എൻകൗണ്ടർ: അസമിൽ കൂട്ടബലാത്സംഗ കേസ് പ്രതിയെ പോലീസ് വെടിവെച്ചു കൊന്നു

അസമിൽ കൂട്ടബലാത്സംഗ കേസ് പ്രതിയെ പോലീസ് എൻകൗണ്ടറിൽ വധിച്ചു. വനിതാ പോലീസ് ഉദ്യോസ്ഥ അടക്കമുള്ളവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ബിക്കി അലി(20)യാണ് കൊല്ലപ്പെട്ടത് ഫെബ്രുവരി 16നാണ് ബിക്കി അലിയും നാല് പേരും ചേർന്ന് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ പിടിയിലായത്. ചൊവ്വാഴ്ച രാത്രി തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതെന്നും തങ്ങൾ വെടിവെച്ചതെന്നും പോലീസ് പറയുന്നു അസമിൽ 2021 മെയിൽ…

Read More

വയനാട് ജില്ലയില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 77 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167953 ആയി. 166705 പേര്‍ രോഗമുക്തരായി. നിലവില്‍ 287 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 279 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 940 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 41 പേര്‍ ഉള്‍പ്പെടെ ആകെ 279 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 966 പേർക്ക് കൊവിഡ്, 5 മരണം; 1444 പേർക്ക് രോഗമുക്തി

കേരളത്തിൽ 966 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂർ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂർ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസർഗോഡ് 9 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22,834 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 22,053 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ…

Read More

വീണ്ടും വീണ്ടും താഴേക്ക്: സ്വർണ വില ഇന്നും കുത്തനെ കുറഞ്ഞു

തിരുവനന്തപുരം : സ്വർണ വില കുത്തനെ കുറയുന്നത് തുടർക്കഥ. ഇന്നും സംസ്ഥാനത്തെ സ്വർണക്കടകളിൽ സ്വർണ വിലഇടിഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4730 രൂപയാണ്. പവന് 37840 രൂപയാണ് വില. 18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവും ഇതേ തുടർന്ന് ഉണ്ടായി.

Read More