പച്ചമുളകിന്റെ ഗുണങ്ങൾ

 

 

ഭക്ഷണത്തില്‍ മണത്തിനും രുചിക്കുമായി നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പച്ചക്കറിയാണ് പച്ചമുളക്.
മുളക് പൊടിയെക്കാളും നല്ലത് പച്ചമുളക് ഉപയോഗിക്കുന്നതാണ്. പച്ചമുളകിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വിറ്റമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ പച്ചമുളക് കണ്ണിനും ചര്‍മ്മത്തിനും വളരെ നല്ലതാണ്. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ മറ്റു വിറ്റാമിനുകളെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു.

ആന്റി ബാക്ടീരിയല്‍ ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ വിരകളെ തടയുന്നു. എന്നാല്‍, പച്ചമുളക് അധികം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല.