Headlines

പെൻഷനിലും കിറ്റിലും എൽഡിഎഫ് അവകാശവാദം ശരിയല്ല; സർവേകളെ പറ്റി ഒന്നും പറയാനില്ല: ഉമ്മൻ ചാണ്ടി

സാമൂഹ്യ പെൻഷൻ, സൗജന്യ കിറ്റ് എന്നീ വിഷയങ്ങളിൽ എൽഡിഎഫ് അവകാശവാദം ശരിയല്ലെന്ന് ഉമ്മൻ ചാണ്ടി. കിറ്റ് നൽകി തുടങ്ങിയത് ആഘോഷ വേളകളിലാണ്. എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും യുഡിഎഫ് സൗജന്യ അരി നൽകിയിരുന്നു. ഈ സൗജന്യം മാറ്റി ഇടത് സർക്കാർ രണ്ട് രൂപ ഈടാക്കിയെന്ന കുറ്റവും ഉമ്മൻ ചാണ്ടി പറഞ്ഞു പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. 34ൽ നിന്ന് 54 ലക്ഷം പേർക്ക് പെൻഷൻ നൽകിയെന്ന വാദം വിശ്വസനീയമല്ല. പെൻഷൻ വാങ്ങുന്ന ആളുകളുടെ എണ്ണമല്ല, പെൻഷനുകളുടെ എണ്ണമാണ് പ്രചരിപ്പിക്കുന്നത്. ഒരാൾ…

Read More

ഇരട്ട വോട്ട്: പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങൾ തെരുവ് സർക്കസ് പോലെയെന്ന് സിപിഐ

ഇരട്ട വോട്ടിൽ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സിപിഐയുടെ മുഖപത്രം ജനയുഗം. ഒരാളുടെ പേരിൽ ഒന്നിലേറെ വോട്ടർ ഐഡി ഉണ്ടാകുകയെന്നത് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. സംസ്ഥാന സർക്കാരിന് പോലും ഇതിൽ ഇടപെടാനാകില്ല ഇരട്ട വോട്ട് കണ്ടെത്തുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. എല്ലാ മണ്ഡലത്തിലും പരിശോധന തുടരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചതാണ്. പാകപ്പിഴവ് കണ്ടെത്തേണ്ട ഉത്തരവാദിത്വം രാഷ്ട്രീയ പാർട്ടികളുടേത് മാത്രമാണെന്ന തരത്തിൽ പ്രസംഗത്തിച്ച് കയ്യടി നേടാൻ ശ്രമിക്കുന്നത് അൽപ്പത്തരമായേ തോന്നൂ വോട്ടർ പട്ടികയിലെ പരിശോധനകളും ഗൗരവമുള്ള തിരുത്തും…

Read More

ഇരട്ട വോട്ട്: ബൂത്ത് തല പരിശോധന ആരംഭിച്ചു; 30ന് മുമ്പ് നടപടി പൂർത്തിയാക്കും

വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ കണ്ടെത്തുന്നതിനായി ബൂത്ത്തലത്തിൽ പരിശോധന ആരംഭിച്ചു. 30ന് മുമ്പ് നടപടികൾ പൂർത്തിയാക്കും. കലക്ടർമാർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തുടർ നടപടി സ്വീകരിക്കുക പേര് ഒന്നിലധികം തവണ ഉൾപ്പെടുകയോ ഒന്നിലധികം തിരിച്ചറിയൽ കാർഡുകൾ ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ നടപടി കർശനമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ ബോധപൂർവം വീഴ്ച വരുത്തിയതാണെങ്കിൽ പ്രോസിക്യൂഷൻ അടക്കമുള്ള നടപടിയുണ്ടാകും തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുക സാധ്യമല്ല. കണ്ടെത്തിയ…

Read More

പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ചടയമംഗലത്ത് യുവാവ് അറസ്റ്റിൽ

കൊല്ലം ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 18നാണ് സംഭവം നടക്കുന്നത്. ഇതിന് ശേഷം മൂന്ന് മാസത്തോളം ഒളിവിലായിരുന്ന യുവാവിനെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്് അഞ്ചൽ കുരുവിക്കോണം സ്വദേശിയായ സുധിയാണ് അറസ്റ്റിലായത്. പരീക്ഷ എഴുതാനായി പോകുകയായിരുന്ന കുട്ടിയെ ഇയാൾ തടഞ്ഞു നിർത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടി തടഞ്ഞതിനെ തുടർന്ന് മുഖത്ത് അടിച്ച് രക്ഷപ്പെടുകയും ചെയ്തു പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നു. എന്നാൽ മൂന്ന്…

Read More

ഇരട്ട വോട്ട് മരവിപ്പിക്കണം: ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരട്ട വോട്ടിനെതിരെ അഞ്ച് തവണ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും തുടർ നടപടിയുണ്ടായില്ലെന്നും കോടതി ഇടപെടണമെന്നുമാണ് ചെന്നിത്തലയുടെ ആവശ്യം 131 നിയമസഭാ മണ്ഡലങ്ങളിലായി 4,34,042 വ്യാജ വോട്ടുകളോ ഇരട്ട വോട്ടുകളോ ഉണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു. ഉദ്യോഗസ്ഥർ സംഘടിതമായി ചെയ്ത പ്രവൃത്തിയാണിത്. അതിനാൽ ഇരട്ട വോട്ടുകൾ മരവിപ്പിക്കണം. കൂട്ടുനിന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ നടപടി വേണമെന്നും ഹർജിയിൽ…

Read More

ഗായകൻ ജയരാജ് നാരായണൻ യുഎസ്സിൽ വാഹനാപകടത്തിൽ അന്തരിച്ചു

തിരുവനന്തപുരം: ഗായകൻ ജയരാജ് നാരായണൻ യുഎസ്സിൽ വാഹനാപകടത്തിൽ മരിച്ചു. ഷിക്കാഗോയിൽ വെച്ചാണ് വാഹനാപകടം ഉണ്ടായത്. എരൂർ ജയാലയത്തിൽ പരേതനായ നങ്ങ്യാരത്ത് മഠത്തിൽ നാരായണൻ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: മായ. മക്കൾ: മേഘ്ന, ഗൗരി. സഹോദരങ്ങൾ: ജയദേവ് നാരായൺ, ജയശ്രീ സുനിൽ. സംസ്കാരം പിന്നീട് നടക്കും. 14 വർഷം കർണാടക സംഗീതം പഠിച്ചതിന് ശേഷമാണ് ജയരാജ് നാരായണൻ ഗാനാലാപന രംഗത്തേക്ക് വരുന്നത്.

Read More

കല്‍പറ്റ തിരുത്തുമോ ചരിത്രം? കൗതുകത്തോടെ രാഷ്ട്രീയ കേരളം കല്‍പറ്റ-മുസ്‌ലിം നാമധാരിയെ നിയമസഭയിലേക്കു അയയ്ക്കാത്ത മണ്ഡലമെന്ന ചരിത്രം ഇക്കുറി കല്‍പറ്റ തിരുത്തുമോ? ഉറ്റുനോക്കുകയാണ് രാഷ്ടീയ കേരളം

കല്‍പറ്റ തിരുത്തുമോ ചരിത്രം? കൗതുകത്തോടെ രാഷ്ട്രീയ കേരളം കല്‍പറ്റ-മുസ്‌ലിം നാമധാരിയെ നിയമസഭയിലേക്കു അയയ്ക്കാത്ത മണ്ഡലമെന്ന ചരിത്രം ഇക്കുറി കല്‍പറ്റ തിരുത്തുമോ? ഉറ്റുനോക്കുകയാണ് രാഷ്ടീയ കേരളം. ഇത്തവണ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദീഖിനു തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയും എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ എം.വി.ശ്രേയാംസ്‌കുമാറിനെ വീഴ്ത്താനായാല്‍ അതു ചരിത്രമാകും. വയനാട് ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന മണ്ഡലത്തില്‍നിന്നു ആദ്യമായി നിയമസഭാംഗമാകുന്ന മുസ്‌ലിം സമുദായാംഗം എന്ന ഖ്യാതി സിദ്ദിഖിനു സ്വന്തമാകും. മണ്ഡലത്തില്‍ കഴിഞ്ഞ അര…

Read More

തിരഞ്ഞെടുപ്പ്; മാധ്യമപ്രവര്‍ത്തകരും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇവര്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ രാവിലെ പത്തുമുതല്‍ വൈകിട്ടു മൂന്നുവരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ദിവസം ഡ്യൂട്ടിയുള്ള 373 പേരും വോട്ടെണ്ണല്‍ ദിവസം ഡ്യൂട്ടിയുള്ള 126 പേരുമാണ് വാക്‌സിനേഷനുവേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read More

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍ഗോഡ് 92, ഇടുക്കി 89, പാലക്കാട് 72, വയനാട് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക…

Read More

സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ ശനിയാഴ്‌ച മുതൽ

സമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ ശനിയാഴ്‌ച മുതൽ കൈയിലെത്തും. മാർച്ചിലെ 1500 രൂപയും ഏപ്രിലിലെ വർധിപ്പിച്ച 1600ഉം ചേർത്ത് ‌3100 രൂപയാണ്‌ ലഭിക്കുക. ബാങ്ക്‌ അക്കൗണ്ട്‌ വഴി പണം ലഭിക്കുന്നവർക്ക്‌ മാർച്ചിലെ തുക വ്യാഴാഴ്‌ച മുതൽ അക്കൗണ്ടിലെത്തും. തുടർന്ന്‌ ഏപ്രിലിലെ തുകയുമെത്തും. സഹകരണ സംഘങ്ങൾവഴി വാങ്ങുന്നവർക്ക്‌ ശനിയാഴ്‌ച മുതൽ ലഭിക്കും. സാമ്പത്തിക വർഷാന്ത്യമായിട്ടും 1596.21 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്‌. വിതരണം പൂർത്തിയാകുന്ന മുറയ്‌ക്ക്‌ ആവശ്യമെങ്കിൽ കൂടുതൽ തുക നൽകും. മാർച്ചിലേക്ക്‌ 772.36 കോടിയും ഏപ്രിലിലേക്ക്‌ 823.85 കോടിയുമാണ്‌…

Read More