തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇവര്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ രാവിലെ പത്തുമുതല്‍ വൈകിട്ടു മൂന്നുവരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ദിവസം ഡ്യൂട്ടിയുള്ള 373 പേരും വോട്ടെണ്ണല്‍ ദിവസം ഡ്യൂട്ടിയുള്ള 126 പേരുമാണ് വാക്‌സിനേഷനുവേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
The Best Online Portal in Malayalam