Headlines

ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കരുത്; ചെന്നിത്തല ഹൈക്കോടതിയിൽ

ഇരട്ട വോട്ട് ആരോപണത്തിൽ ഹൈക്കോടതിയെ സമീപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. ഇരട്ട വോട്ട് ഉള്ളവരെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കരുത്. കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണം. തെരഞ്ഞെടുപ്പ് കമ്മീഷന് അഞ്ച് തവണ കത്തയച്ചിട്ടും വിഷയത്തിൽ തുടർ നടപടി ഉണ്ടായില്ലെന്നും ചെന്നിത്തല ആരോപിച്ചു ഹൈക്കോടതി പ്രശ്‌നത്തിൽ ഇടപെടണം. നാല് ലക്ഷത്തിലേറെ ഇരട്ട വോട്ടുകൾ സ്‌ക്രൂട്ട്‌നി കമ്മിറ്റി സോഫ്റ്റ് വെയർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന്…

Read More

തെരഞ്ഞെടുപ്പ്: ഏപ്രിൽ ആറിന് പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രിൽ ആറിന് സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടു കൂടിയ അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാൻ ലേബർ കമ്മീഷണർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വോട്ടർ പട്ടികയിൽ പേരു വന്നിട്ടുള്ളതും എന്നാൽ ആ ജില്ലയ്ക്ക് പുറത്ത് ജോലി…

Read More

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക താത്പര്യമില്ലെന്ന് കാന്തപുരം

ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക മമതയോ താത്പര്യമോ ഇല്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. നാടിന് ഗുണകരമായവർ വിജയിക്കട്ടെ എന്ന് കാന്തപുരം പറഞ്ഞു. ഉദുമയിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സി.എച്ച്. കുഞ്ഞമ്പുവിനെയും യു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയയെയും വേദിയിലിരുത്തിയായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന. ജാമിഅ സഅദിയയുടെ രണ്ടാം ക്യാമ്പസായ കുറ്റിക്കോൽ സഫ എജുക്കേഷൻ സെന്റർ ക്യാമ്പസിൽ പുതുതായി നിർമിച്ച സഫ മസ്ജിദിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കാന്തപുരം ഏതെങ്കിലും ഒരു പാർട്ടിയോട് പ്രത്യേക മമതയോ പ്രത്യേക താൽപര്യമോ ഇല്ല….

Read More

സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. സംഭവം ടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി ക്ലിഫ് ഹൗസിൽ അന്നേ ദിവസം എത്തിയതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു 2018ലാണ് പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുന്നത്. തുടർന്ന് രണ്ടര വർഷം ക്രൈംബ്രാഞ്ച് കേസിൽ അന്വേഷണം നടത്തി. അടുത്തിടെ കേസ് സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. 2012 സെപ്റ്റംബർ 19ന്…

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് എന്തിനെന്ന് മുഖ്യമന്ത്രി; എന്തിന് വഴങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും പറയണം

രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടികളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നിർദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. എന്താണ് മാറ്റിവെക്കാനുള്ള കാരണമെന്ന് പറഞ്ഞിട്ടില്ല. ഇത്തരം നടപടിക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷി പറയണം. എന്തിന് വഴങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പട്ടു. പ്രതിപക്ഷം കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാൻ ശ്രമിക്കുകയാണ്. ഭക്ഷ്യക്കിറ്റ്, ക്ഷേമ പെൻഷൻ എന്നിവ മുടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല. ആർഎസ്എസ് വോട്ട്…

Read More

ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ; എതിർപ്പുമായി എൽഡിഎഫ്

ഭൂപ്രശ്‌നങ്ങളുയർത്തി ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന സർവകക്ഷി യോഗ തീരുമാനം പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഹർത്താൽ കയ്യേറ്റവും അനധികൃത നിർമാണങ്ങളും തടയാനായി 2019 ഓഗസ്റ്റിൽ നിർമാണ നിയന്ത്രണ ഉത്തരവ് റവന്യു വകുപ്പ് പുറപ്പെടുവിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ ഡിസംബറിൽ തിരുവനന്തപുരത്ത് ചേർന്ന സർവകക്ഷി യോഗത്തിൽ 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. എന്നാൽ ഇടുക്കിയിൽ മാത്രമായി…

Read More

കെഎസ്ആര്‍ടിസി അങ്കമാലി യൂനിറ്റ് ജീവനക്കാരിയുടെ ആത്മഹത്യ; കുറ്റക്കാരനായ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി അങ്കമാലി യൂനിറ്റിലെ ജീവനക്കാരിയായ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് അങ്കമാലി യൂനിറ്റിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് ഐപി ജോസിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. ഇയാള്‍ക്കെതിരെ വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2016ല്‍ ജീവനക്കാരിയെ ഐപി. ജോസ്, ഓഫിസില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ ജീവനക്കാരി അങ്കമാലി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും അതിന്‍പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കവെ 2016 നവംബര്‍ എട്ടിന് ജീവനക്കാരി ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന്…

Read More

ഇന്ന് 2060 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; ഇനി ചികിത്സയിലുള്ളത് 24,268 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2060 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 180, കൊല്ലം 271, പത്തനംതിട്ട 113, ആലപ്പുഴ 127, കോട്ടയം 212, , ഇടുക്കി 52, എറണാകുളം 103, തൃശൂർ 219, പാലക്കാട് 103, മലപ്പുറം 99, കോഴിക്കോട് 259, വയനാട് 79, കണ്ണൂർ 152, കാസർഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,80,803 പേർ ഇതുവരെ…

Read More

തിരുവനന്തപുരത്ത് പന്ത്രണ്ടുകാരൻ പൊള്ളലേറ്റ് മരിച്ചു, യൂട്യൂബ് ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിച്ചതെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പന്ത്രണ്ടുകാരൻ പൊളളലേറ്റ് മരിച്ചു. വെങ്ങാനൂർ സ്വദേശിയായ പന്ത്രണ്ടുകാരൻ ശിവനാരായണനാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ശിവനാരായണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യൂട്യൂബിൽ കണ്ട ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിക്കവേയാണ് കുട്ടിക്ക് പൊള്ളലേറ്റതെന്നാണ് പ്രാഥമിക നിഗമനം. തീ ഉപയോഗിച്ച് മുടി മുറിക്കുന്ന യൂട്യൂബ് ദൃശ്യങ്ങൾ കുട്ടി അനുകരിക്കാൻ ശ്രമിച്ചെന്നാണ് സൂചന. തീകത്തിച്ച് തലമുടി വെട്ടുന്ന യൂട്യൂബ് വീഡിയോ കുട്ടി കാണാറുണ്ടായിരുന്നുവെന്ന്ബന്ധുക്കൾ പറഞ്ഞു. വീഡിയോ അനുകരിക്കുന്നതിനിടെ പൊള്ളലേറ്റാണ് മരണമെന്നായിരുന്നു ബന്ധുക്കളുടേയും നാട്ടുകാരുടേയും സംശയം. സംഭവം നടക്കുമ്പോള്‍  മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല,…

Read More

സംസ്ഥാനത്ത് ഇന്ന് 2456 പേർക്ക് കൊവിഡ്, 10 മരണം; 2060 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2456 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂർ 295, എറണാകുളം 245, തൃശൂർ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153, പത്തനംതിട്ട 117, കാസർഗോഡ് 103, പാലക്കാട് 101, ആലപ്പുഴ 94, ഇടുക്കി 86, വയനാട് 70 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More