ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക മമതയോ താത്പര്യമോ ഇല്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. നാടിന് ഗുണകരമായവർ വിജയിക്കട്ടെ എന്ന് കാന്തപുരം പറഞ്ഞു. ഉദുമയിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സി.എച്ച്. കുഞ്ഞമ്പുവിനെയും യു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയയെയും വേദിയിലിരുത്തിയായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന. ജാമിഅ സഅദിയയുടെ രണ്ടാം ക്യാമ്പസായ കുറ്റിക്കോൽ സഫ എജുക്കേഷൻ സെന്റർ ക്യാമ്പസിൽ പുതുതായി നിർമിച്ച സഫ മസ്ജിദിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കാന്തപുരം
ഏതെങ്കിലും ഒരു പാർട്ടിയോട് പ്രത്യേക മമതയോ പ്രത്യേക താൽപര്യമോ ഇല്ല. എല്ലാവരും ഒരുമിച്ച് രാഷ്ട്ര നന്മക്കായി പ്രവർത്തിക്കാം. എന്റെ ഇടതും വലതും രണ്ട് സ്ഥാനാർഥികൾ ഇരിപ്പുണ്ട്. ഇവർക്ക് ഒരുപാട് പ്രവർത്തനങ്ങൾ നടത്താനുണ്ടാകും. കുറേസമയം ഇവരെ ഇരുത്തി അവരുടെ സമയം കളയരുതല്ലോ എന്നായിരുന്നു കാന്തപുരത്തിന്റെ വാക്കുകൾ