ഇന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നത് ബിഷപുമാരും മതപുരോഹിതരുമാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവരുടെ കാര്യം പറയുമ്പോൾ മാത്രം മതം ആരോപിക്കുകയാണ്. എസ് എൻ ഡി പി യോഗം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചൂലല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു
രാഷ്ട്രീയ പാർട്ടികൾ മതേതരത്വം കൊണ്ടുനടക്കുന്നത് കള്ളനാണയമാണ്. എസ് എൻ ഡി പി യോഗത്തിന് അഭിപ്രായങ്ങളുണ്ടാകാം. രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാകാം. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലല്ല. സാമൂഹിക നീതിക്ക് വേണ്ടി നിൽക്കും.
ഇപ്പോ ബിഷപ് പറയുന്നു, ഇതോടെ പാർട്ടി തീരുമാനിച്ചയാളെ മാറ്റി. തിരുമേനി പറഞ്ഞു, കപ്യാര് പറഞ്ഞു എന്ന് വരെ പറഞ്ഞാണ് സീറ്റ് നൽകുന്നത്. മുസ്ലിം ലീഗ് 23 പേരെ നിർത്തുമ്പോൾ ഒരു ഈഴവനെ കൂടെ സ്ഥാനാർഥിയാക്കി. കേരലാ കോൺഗ്രസ് ഒരു ഈഴവനെയും സ്ഥാനാർഥിയാക്കിയില്ല.
ഇടതുപക്ഷം വരെ അധികാരത്തിലെത്തണമെങ്കിൽ പലരുടെയും മുന്നിൽ മുട്ടുകുത്താതെ പറ്റില്ലെന്ന അവസ്ഥ വന്നപ്പോൾ അവരും ആദർശം കൈവിട്ടു. ആദർശ രാഷ്ട്രീയം മരിച്ചുപോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.