നേമത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഉമ്മൻ ചാണ്ടി. പുതുപ്പള്ളി വിട്ട് മറ്റൊരു മണ്ഡലത്തിലേക്കുമില്ല. 11 തവണ അവിടെയാണ് മത്സരിച്ചത്. ഇനി വേറൊരു മണ്ഡലമില്ലെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് വൈകുന്നേരം ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച തീരുമാനമാകുമെന്നാണ് അറിയുന്നത്. നേമത്ത് മത്സരിക്കുന്ന നേതാവായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന്
ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ട്ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സന്നദ്ധരല്ലെങ്കിൽ കെസി വേണുഗോപാലിനെ നേമത്ത് സ്ഥാനാർഥിയാക്കും. കെ മുരളീധരൻ, ശശി തരൂർ എന്നിവരെയും മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്.