നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറ് മണിക്ക് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി സ്ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകും. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് സമിതിയും ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമാണ് പ്രഖ്യാപനമുണ്ടാകുക
അതേസമയം നേമം മണ്ഡലത്തിൽ സസ്‌പെൻസ് തുടരുകയാണ്. നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അതേസമയം ഇതിനോട് ഉമ്മൻ ചാണ്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേമം ഉമ്മൻ ചാണ്ടി ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ടും ഒരു വിഭാഗം രംഗത്തുണ്ട്
യുവാക്കൾക്കും പുതുമുഖങ്ങൾക്കും പട്ടികയിൽ 50 ശതമാനം പ്രാതിനിധ്യമുണ്ടാകുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. ഇതിനിടെ പീരുമേട് മണ്ഡലത്തിൽ പരിഗണിക്കുന്ന സിറിയക് തോമസിനെതിരെ ഒരു വിഭാഗം രംഗത്തുവന്നു. കെപിസിസി ജനറൽ സെക്രട്ടറി റോയ് കെ പൗലോസിനെ ഇവിടെ മത്സരിപ്പിച്ചില്ലെങ്കിൽ കൂട്ടരാജിയുണ്ടാകുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.