നേമം നിയോജക മണ്ഡലത്തെ ഗൗരവത്തോടെയാണ് കോൺഗ്രസ് കാണുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കരുത്തനായ സ്ഥാനാർഥിയെ നേമത്ത് മത്സരിപ്പിക്കും.
ബിജെപി പറഞ്ഞത് നേമത്തെ ഗുജറാത്തായാണ് കാണുന്നതെന്നാണ്. നേമം ഗുജറാത്താണോ അല്ലയോയെന്ന് കാണാം. ഏറ്റവും ജനസമ്മിതിയുള്ള പ്രശസ്തനായ ഒരു സ്ഥാനാർഥിയെ നിർത്തണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്
ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങൾ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം നേമത്തെ സ്ഥാനാർഥി ആരെന്ന് പറയാൻ മുല്ലപ്പള്ളി തയ്യാറായില്ല