കേരളത്തിലെ ആദ്യ കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റ് നിര്‍മാതാക്കളായ സ്യൂഗര്‍ ഇനി തൃശൂരിലും കോഴിക്കോട്ടും
കൊച്ചി: കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകള്‍ വിപണിയില്‍ എത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്പനി കൊച്ചി ആസ്ഥാനമായ സ്യൂഗര്‍, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. തൃശൂരില്‍ പൂങ്കുന്നം, കോഴിക്കോട് തൊണ്ടയാട് എന്നിവിടങ്ങളിലാണ് കമ്പനി ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചത്. ആരോഗ്യത്തെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്‍മാരാകുകയും കലോറി കുറഞ്ഞതും പഞ്ചസാരയില്ലാത്തുമായ സ്വീറ്റുകള്‍ക്ക് ആവശ്യക്കാരേറുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ വിപണി സാധ്യത പ്രയോജനപ്പെടുത്തുക എന്നതാണ് ഐഐഎം ബംഗലൂരു, എന്‍ഐടി കോഴിക്കോട് എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ സ്ഥാപകരായ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം. കേരളത്തിലെ…