കേരളത്തിൽ ഇത്തവണ കൂടുതൽ സീറ്റുകൾ നേടുമെന്ന് അമിത് ഷാ

കേരളത്തിൽ ബിജെപി ഇത്തവണ കൂടുതൽ സീറ്റുകൾ നേടുമെന്ന് അമിത് ഷാ. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നയത്തിന്റെ ഭാവി എന്താണെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാം.

ജയ് ശ്രീറാം എല്ലായിടത്തും ജനം ഏറ്റെടുക്കുന്നു. പശ്ചിമ ബംഗാളിൽ ജനം മാറ്റം തീരുമാനിച്ചു കഴിഞ്ഞു. ബംഗാളിൽ വലിയ വിജയമുണ്ടാകും. കേരളത്തിൽ രണ്ട് സീറ്റുകളിൽ സ്ഥാനാർഥി ഇല്ലാത്തത് പാർട്ടിയെ ചെറുതായി ബാധിക്കുമെന്നും അമിത് ഷാ പറഞ്ഞു

ഇന്ന് രാവിലെ തൃപ്പുണിത്തുറയിൽ അമിത് ഷായുടെ റോഡ് ഷോ നടക്കും. പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് രണ്ടരക്ക് പുറ്റിങ്ങൽ ദേവീക്ഷേത്ര മൈതാനിയിൽ സംസാരിക്കും. അഞ്ച് മണിയോടെ പാലക്കാട് കഞ്ചിക്കോട് റോഡ് ഷോ നയിക്കും.