Headlines

2172 പേർ കൂടി സംസ്ഥാനത്ത് കൊവിഡിൽ നിന്ന് മുക്തരായി; ഇനി ചികിത്സയിലുള്ളത് 23,883 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2172 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 168, കൊല്ലം 118, പത്തനംതിട്ട 206, ആലപ്പുഴ 122, കോട്ടയം 259, ഇടുക്കി 45, എറണാകുളം 310, തൃശൂർ 211, പാലക്കാട് 79, മലപ്പുറം 95, കോഴിക്കോട് 265, വയനാട് 48, കണ്ണൂർ 123, കാസർഗോഡ് 123 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 23,883 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,78,743 പേർ ഇതുവരെ കോവിഡിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 252, കോഴിക്കോട് 223, തൃശൂര്‍ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148, കാസര്‍ഗോഡ് 128, ആലപ്പുഴ 117, പത്തനംതിട്ട 101, മലപ്പുറം 92, പാലക്കാട് 79, വയനാട് 59, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ സ്പീക്കർ പദ്ധതിയിട്ടിരുന്നതായി സ്വപ്‌നയുടെ മൊഴി

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടതായി സ്വപ്‌ന സുരേഷിന്റെ മൊഴി. ഒമാൻ മിഡിൽ ഈസ്റ്റ് കോളജിന്റെ ശാഖ ഷാർജയിൽ ആരംഭിക്കാൻ പദ്ധതിയിട്ടുവെന്നാണ്മൊഴി ഇഡി ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പമാണ് സ്വപ്‌നയുടെ മൊഴിയും രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാൻ ഷാർജ ഭരണാധികാരിയുമായി സ്പീക്കർ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തി. മിഡിൽ ഈസ്റ്റ് കോളജിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട് കോളജിന്റെ ശാഖകൾ വിവിധ സ്ഥലങ്ങളിൽ തുടങ്ങാനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നുവിത്. സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ്…

Read More

ഭരണഘടനാ വിരുദ്ധമായി കേന്ദ്ര ഏജൻസികൾ സർക്കാരിനെ ആക്രമിക്കുന്നു: യെച്ചൂരി

കേന്ദ്ര ഏജൻസികൾക്കെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജൻസികൾ ഭരണഘടനാവിരുദ്ധമായി സർക്കാരിനെ ആക്രമിക്കുകയാണെന്ന് യെച്ചൂരി ആരോപിച്ചു. ഭരണ തുടർച്ചയുണ്ടാകുമെന്നും തുടർ ഭരണത്തിലൂടെ എൽഡിഎഫ് ചരിത്രം തിരുത്തുമെന്നും യെച്ചൂരി പറഞ്ഞു തൃക്കരിപ്പൂർ മണ്ഡലത്തിൽ എം രാജഗോപാലിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021ൽ എൽ ഡി എഫ് തുടർ ഭരണം നേടി ചരിത്രം തിരുത്തും. ഭരണഘടന അട്ടിമറിക്കുന്ന കേന്ദ്രസർക്കാരിനെതിരെ കേരളം ബദലാകുകയാണ്. ഇടതുപക്ഷത്തെ വിജയിപ്പിക്കേണ്ടത് ചരിത്ര ദൗത്യമാണ്. മോദി ഇന്ത്യയെ വിൽക്കുകയാണ് അത് അനുവദിക്കാനാകില്ലെന്നും…

Read More

വർഗീയലഹളയുണ്ടാക്കാൻ ശ്രമം; ഈരാറ്റുപേട്ടയിലെ പ്രചാരണം നിർത്തിവെച്ചതായി പി സി ജോർജ്

പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി പരിധിയിൽ പ്രചാരണ പരിപാടികൾ നിർത്തിവെച്ചതായി ജനപക്ഷം സ്ഥാനാർഥി പി സി ജോർജ്. പ്രചാരണ പരിപാടികൾക്കിടയിൽ വലിയ രീതിയിലുള്ള സംഘർഷങ്ങളുണ്ടാക്കി അതുവഴി നാട്ടിൽ വർഗീയലഹള ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. ലഹളയുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കില്ല. ഈ നാട്ടിൽ സമാധാനം നിലനിൽക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നും പി സി ജോർജ് പറഞ്ഞു കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പ്രചാരണത്തിനെത്തിയ പി സി ജോർജിനെ കൂവി വിളിച്ചാണ് ആളുകൾ എതിരേറ്റത്. ഇതോടെ പി…

Read More

കോവിഡ്:റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും വീണ്ടും വരുന്നു

  കോവിഡ് പ്രാരംഭകാലത്തെ റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും ഇപ്പോൾ കൗതുകമായി മാറിയെങ്കിലും മടങ്ങിവരുകയാണ്. കോവിഡിന്റെ രണ്ടാംവരവിനെ ഫലപ്രദമായി തടയാൻ ഇവരണ്ടും കൂടിയേതീരൂ എന്ന കാഴ്ചപ്പാടിലാണ് ആരോഗ്യവകുപ്പ് നടപടി കർശനമാക്കുന്നത്.തിരഞ്ഞെടുപ്പ് കാലത്ത് നിയന്ത്രണാതീതമായി ആൾക്കൂട്ടങ്ങളുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കൂടുതൽ കർശന നടപടി വേണ്ടിവരും എന്ന കണക്കുകൂട്ടലിലാണിത്. ആദ്യഘട്ടത്തിൽ സ്വീകരിച്ചതുപോലെ കൃത്യതയോടെ റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും തയ്യാറാക്കാനാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. കോവിഡ്-19ന്റെ രണ്ടാംവരവ് ആദ്യഘട്ടത്തേക്കാൾ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ രോഗനിയന്ത്രണ പ്രവർത്തനങ്ങളായ സ്രവ പരിശോധന, യാത്രകൾക്ക് ശേഷമുള്ള സ്വയം നിരീക്ഷണം, എസ്.എം.എസ്….

Read More

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർതലത്തിൽ ശ്രമം നടക്കുന്നു: ഉമ്മൻ ചാണ്ടി

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നതായി ഉമ്മൻ ചാണ്ടി. സ്വർണക്കടത്ത്, ലൈഫ് മിഷൻ അഴിമതി തുടങ്ങി ചെന്നിത്തല ഉന്നയിച്ച എല്ലാ ആരോപണങ്ങളും സർക്കാരിന് സമ്മതിക്കേണ്ടി വന്നു. ഇതിൽ ഏറ്റവും അവസാനത്തെതാണ് ഇരട്ട വോട്ട് ക്രമക്കേട് ഇരട്ട വോട്ട് വിഷയം അതീവ ഗുരുതരമാണ്. ഇത് തടയാൻ കോൺഗ്രസ് ഏതറ്റം വരെയും പോകും. പ്രകടന പത്രികയിലെയും സ്ഥാനാർഥി നിർണയത്തിലെയും മികവ് യുഡിഎഫിന് നേട്ടമാകും. കേരളത്തിലാകെ യുഡിഎഫ് അനുകൂല സാഹചര്യമാണുള്ളത്. ശബരിമല വിഷയത്തിൽ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിരെയാണ് സർക്കാർ സത്യവാങ്മൂലം…

Read More

ഞങ്ങടെ ഉറപ്പാണ് പി ജെ; മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പി ജയരാജന് വേണ്ടി പോസ്റ്റർ

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് സിപിഎം നേതാവ് പി ജയരാജന്റെ പോസ്റ്റർ. എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ഉറപ്പാണ് എൽ.ഡി.എഫ് എന്നതിന് ബദലായി പി.ജയരാജന്റെ വലിയ ചിത്രം വെച്ച് കൊണ്ട് ഞങ്ങടെ ഉറപ്പാണ് പി.ജെ എന്ന ബോർഡാണ് പ്രചരിപ്പിക്കുന്നത്. ധർമ്മടം നിയോജക മണ്ഡലത്തിലെ സി.പി.എം ശക്തി കേന്ദ്രമായ ആർ.വി മെട്ടയിലെ റോഡരികിലാണ് വലിയ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. പോരാളികൾ എന്ന പേരിലാണ് പി.ജയരാജന്റെ ചിത്രം പതിച്ച് കൊണ്ടുള്ള ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.  

Read More

സ്ഥാനാർഥിയില്ലാതെ പ്രചാരണമെന്തിന്; അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കി. ബിജെപി സ്ഥാനാർഥി ഇവിടെ ഇല്ലാത്തതിനെ തുടർന്നാണ് തീരുമാനം. ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസായിരുന്നു മണ്ഡലത്തിലെ സ്ഥാനാർഥി. എന്നാൽ ഇദ്ദേഹത്തിന്റെ നാമനിർദേശ പത്രിക തള്ളുകയായിരുന്നു തൃപ്പുണിത്തുറയിലാണ് അമിത് ഷായുടെ ആദ്യ പൊതുപരിപാടി. ഇന്ന് രാത്രി കൊച്ചിയിലെത്തുന്ന അമിത് ഷാ നാളെ രാവിലെ തൃപ്പുണിത്തുറയിലെ റോഡ് ഷോയിൽ പങ്കെടുക്കും.

Read More

ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്നാണ് ജനങ്ങളുടെ ആഗ്രഹം: പിണറായി

വോട്ടർ പട്ടികയിലെ ക്രമക്കേട് സംഘടിത നീക്കം കാരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെ. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്ന് ജനം ആഗ്രഹിക്കുന്നു. എൽഡിഎഫിന്റെ അടിത്തറ വിപുലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു കോൺഗ്രസ് ക്ഷയിച്ചു വരികയാണ്. നേതാക്കൾ വലിയ രീതിയിൽ ബിജെപിയിലേക്ക് പോകുന്നു. കെപിസിസി വൈസ് പ്രസിഡന്റ് റോസക്കുട്ടി പാർട്ടി വിട്ടത് സ്ത്രീവിരുദ്ധതയെ തുടർന്നാണ്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയാണ് തല മുണ്ഡനം ചെയ്ത് ആരോപണങ്ങളുന്നയിച്ച് ഇറങ്ങിപ്പോയതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു

Read More